ലോക ജനസംഖ്യ: ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്താന്‍ മാസങ്ങള്‍ മാത്രം

ലോക ജനസംഖ്യ: ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്താന്‍ മാസങ്ങള്‍ മാത്രം

Asia Breaking News India

ലോക ജനസംഖ്യ: ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്താന്‍ മാസങ്ങള്‍ മാത്രം

ന്യുയോര്‍ക്ക്: ലോകജനസംഖ്യയില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ പോവുകയാണെന്ന് ഐക്യരാഷ്ട്രസഭ. ഈ വര്‍ഷം നവംബര്‍ 15-ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് യു.എന്‍ ‍. വിലയിരുത്തുന്നു.

2023-ല്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമെന്നും യു.എന്‍ ‍. പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 1950-നുശഷം ജനസംഖ്യാ വര്‍ദ്ധന അതിനു മുമ്പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എന്‍ ‍. സാമ്പത്തിക സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

2030-ഓടെ ജനസംഖ്യ 850 കോടിയെലെത്തുമെന്നും 2050-ഓടെ 970 കോടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2080-ആകുമ്പോഴേക്കും ജനസംഖ്യ 1040 കോടിയിലെത്തുമെന്നും പിന്നീട് 2100 വരെ കാര്യമായ വര്‍ദ്ധനവുണ്ടാകില്ലെന്നും യു.എന്‍ ‍. വ്യക്തമാക്കുന്നു.

പല വികസ്വര രാജ്യങ്ങളിലും ജനന നിരക്കില്‍ കാര്യമായ കുറവുണ്ട്. 2022-ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങള്‍ കിഴക്കന്‍ ‍, തെക്ക്-കിഴക്കന്‍ ഏഷ്യയാണ്.

2050 വരെ ലോകജനസംഖ്യാ വര്‍ദ്ധനവിന്റെ പകുതിയില്‍ കൂടുതലും പ്രധാനമായും 8 രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.