ക്രിസ്ത്യാനികള്‍ അഫാഗാനില്‍ ഏറ്റവും അപകടകരമായ അവസ്ഥയില്‍ ‍

ക്രിസ്ത്യാനികള്‍ അഫാഗാനില്‍ ഏറ്റവും അപകടകരമായ അവസ്ഥയില്‍ ‍

Asia Breaking News Others

ക്രിസ്ത്യാനികള്‍ അഫാഗാനില്‍ ഏറ്റവും അപകടകരമായ അവസ്ഥയില്‍ ‍: യു.എസ്, റിപ്പോര്‍ട്ട്
കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് യു.എസ്.

കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യു.എസ്. സി.ഐ.ആര്‍ ‍.എഫ്) വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ആഗസ്റ്റില്‍ താലിബാന്‍ അഫാഗാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്ത നാള്‍ മുതല്‍ ക്രൈസ്തവര്‍ വളരെ ഭീതിയോടെയാണ് കഴിയുന്നത്.

വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ ഒളിസങ്കേതങ്ങളിലാണ് കഴിയുന്നത്. താലിബാന്‍കാര്‍ ഓരോ വീടുകളിലും വാതിലുകള്‍ തള്ളിത്തുറന്ന് പരിശോധന നടത്തുന്നു. ക്രൈസ്തവരെ കണ്ടെത്തുകയാണ് ലക്ഷ്യം.

ക്രൈസ്തവ വിശ്വാസം വിടുക; അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍നിന്നും പോകുക എന്ന നയമാണ് താലിബാന്‍ പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്നു നല്ലൊരു ശതമാനം പേരും രാജ്യത്തുനിന്ന് രക്ഷപെട്ടിരുന്നു. ക്രൈസ്തവരെ മൊബൈല്‍ ഫോണുകളിലൂടെ ഭീഷണി മുഴക്കുന്നു.

ക്രൈസ്തവരെ ഇസ്ളാം മതത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഭീഷണിയെന്ന് വിശ്വാസികള്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.