ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിന് അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി കത്തിച്ചു
കമ്പാല: യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് സ്കൂള്‍ അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി മോസ്ക്കിനുള്ളില്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം തീവെച്ചു. കിഴക്കന്‍ ഉഗാണ്ടയില്‍ ബുഗുരിയിലെ ഇബുണ്ടാസ് മുസ്ളീം പ്രൈമറി സ്കൂളിന്റെ തലവനും അദ്ധ്യാപകനുമായ യുസഫ് മവഞ്ചിക്കാണ് ക്രൂര പീഢനമുണ്ടായത്.
യുസഫ് സ്കൂളിലെ ഔദ്യോഗിക പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നു ചില മുസ്ളീം അദ്ധ്യാപകര്‍ മാനേജ്മെന്റിനു പരാതി നല്‍കിയിരുന്നു.
എന്നാല്‍ 2020-ല്‍ ഒരു ക്രിസ്ത്യന്‍ ബിസിനസ്സുകാരന്‍ മുസ്ളീമായ യുസഫിനോട് യേശുക്രിസ്തുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കണമെന്ന് ഉപദേശിക്കയും കര്‍ത്താവിനെക്കുറിച്ച് പറഞ്ഞതിന്റെയും അടിസ്ഥാനത്തില്‍ വീട്ടില്‍വെച്ച് യേശുക്രിസ്തുവിനെട് പ്രാര്‍ത്ഥിച്ചപ്പോള്‍ കര്‍ത്താവ് യുസഫിനോട് ഇടപെടുകയും യൂസഫ് ക്രിസ്തുവിനെ സ്വീകരിക്കുകയും ചെയ്തു.
കോവിഡ് കാരണത്താല്‍ സ്കൂളില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. സ്കൂള്‍ തുറന്നപ്പോള്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചു.
യൂസഫ് തന്റെ വീട്ടില്‍വച്ച് യേശുവിനോട് പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന ചില മുസ്ളീങ്ങള്‍ റിക്കോര്‍ഡ് ചെയ്യുകയും അതുപ്രകാരം യൂസഫിനെ കഴിഞ്ഞ ഏപ്രില്‍ 2-ന് മോസ്ക്കിലേക്ക് ബലമായി തട്ടിക്കൊണ്ടുപോവുകയും അവിടെവച്ച് തന്റെ മനംമാറ്റത്തെ മനസ്സിലാക്കിയവര്‍ ക്രൈസ്തവ വിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമം നടത്തി.
പരാജയപ്പെട്ടപ്പോള്‍ അതി ക്രൂരമായി മര്‍ദ്ദിച്ചു. ഈ സമയം താന്‍ ശബ്ദം താഴ്ത്തി യേശുവിനോടു പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രകോപിതരായ അക്രമികള്‍ യൂസഫിനെ തീകൊളിത്തി കൊല്ലുവാന്‍ ശ്രമം നടത്തി. ദേഹത്ത് മാരകമായി പൊള്ളലേറ്റു. ഈ സമയം ഒരു മുതിര്‍ന്ന അദ്ധ്യാപകന്‍ ഇവനെ നിങ്ങള്‍ കൊല്ലേണ്ട അള്ളാഹു ഇവനെ കൊല്ലും എന്നു പറഞ്ഞു വിടുവിച്ചു.
തുടര്‍ന്നു രക്ഷപെട്ടുപോയ യൂസഫ് ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ദൈവമക്കള്‍ യൂസഫിനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. 6 മക്കളുള്ള യൂസഫിന്റെ കുടുംബം ഭീഷണിയിലാണ്. ജോലിയും നഷ്ടപ്പെട്ടു.. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

