എറിത്രിയയില്‍ 29 വിശ്വാസികളെ തടവിലാക്കി

എറിത്രിയയില്‍ 29 വിശ്വാസികളെ തടവിലാക്കി

Africa Breaking News Top News

എറിത്രിയയില്‍ 29 വിശ്വാസികളെ തടവിലാക്കി

അസ്മാര: എറിത്രിയയില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് 29 സുവിശേഷ വിഹിത ക്രൈസ്തവ വിശ്വാസികളെ സുരക്ഷാ സേന അറസ്റ്റു ചെയ്ത് റിമാന്റിലാക്കി.

മാര്‍ച്ച് മധ്യത്തോടെ തലസ്ഥാന നഗരമായ അസ്മാരയില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ റെയ്ഡു നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ 19 സ്ത്രീകളെയും 12 പുരുഷന്മാരെയും കസ്റ്റഡിയിലെടുത്തശേഷം കുപ്രസിദ്ധമായ മായിസേര്‍വ പ്രിസണ്‍ ക്യാമ്പില്‍ കൊണ്ടുപോവുകയായിരുന്നു.

കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ പട്ടാള ഭരണമാണ്. അംഗീകാരമുള്ള ക്രൈസ്തവ സഭകള്‍ക്ക് ചര്‍ച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. ഇത് മിക്കതും ഓര്‍ത്തഡോക്സ് സഭകളാണ്. എന്നാല്‍ സുവിശേഷ വിഹിത-പെന്തക്കോസ്ത് സഭകളിലെ വിശ്വാസികളില്‍ ഭൂരിഭാഗവും വീടുകളിലാണ് ആത്മീയ കൂട്ടായ്മകള്‍ നടത്തുന്നത്.

ഇത്തരം ഓരോ കൂട്ടായ്മകളിലും സര്‍ക്കാര്‍ ചാരന്മാരെ നിരീക്ഷിക്കാന്‍ വിടാറുണ്ട്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന ശുശ്രൂഷകന്മാരെയും വിശ്വാസികളെയും കേസ് ചാര്‍ജ്ജുപോലും ചെയ്യാതെ അജ്ഞാത തടങ്കലുകളില്‍ പാര്‍പ്പിക്കുകയാണ് പതിവെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു.

ഇവര്‍ ആഴ്ചകളും വര്‍ഷങ്ങളും തടവറകളില്‍ കഴിയേണ്ടി വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.