ദാരിദ്ര്യം: യു.പിയില്‍ ശൈശവ വിവാഹം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ദാരിദ്ര്യം: യു.പിയില്‍ ശൈശവ വിവാഹം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

Breaking News India Top News

ദാരിദ്ര്യം: യു.പിയില്‍ ശൈശവ വിവാഹം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

കാണ്‍പൂര്‍ ‍: ദാരിദ്ര്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ശൈശവ വിവാഹം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ദാരിദ്ര്യം മൂലം മാതാപിതാക്കള്‍ ചെറിയ പ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു നല്‍കുന്നു. 18 വയസ്സിനു മുമ്പ് വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ ദേശീയ ശരാശരി 23.3 ശതമാനം ആണെങ്കില്‍ യു.പിയില്‍ ഇത് 15.8 ശതമാനമാണ്.

തങ്ങള്‍ 18 വയസ്സിനു മുമ്പ് തന്നെ വിവാഹിതരായവരാണെന്നാണ് 20-21 വര്‍ഷത്തില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 20 മുതല്‍ 24 വയസുവരെ പ്രായമുള്ള 42.5 ശതമാനം യുവതികളും പറഞ്ഞത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് ശ്രാവസ്ഥിയിലാണ്. ഇവിടെ 51.9 ശതമാനം സ്ത്രീകളും 18 വയസിനു മുമ്പ് വിവാഹിതരായി.

ലളിത്പൂര്‍ (42.5 ശതമാനം), ബഹ്റൈച്ച് (37.5 ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍ ‍. ലളിത്പൂരില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരില്‍ ശൈശവ വിവാഹം സര്‍വ്വസാധാരണമാണെന്ന് ചൈല്‍ഡ് ലൈന്‍ പ്രൊജക്ട് ഡയറക്ടറായ ദീപാലി പട്ടേരിയ പറയുന്നു.

ദാരിദ്ര്യത്തെയും ഉന്നത ജാതിയില്‍പ്പെട്ടവരുടെ ഭീഷണികളെയും തുടര്‍ന്നാണ് ലളിത്പൂരിലെ മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ത്തന്നെ വിവാഹം കഴിച്ചു വിടേണ്ടി വരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പെണ്‍മക്കള്‍ ഉയര്‍ന്ന ജാതിക്കാരുടെ പീഢനത്തിന് ഇരയായേക്കുമെന്ന ഭയമാണ് മാതാപിതാക്കള്‍ക്കിടയിലുള്ളത്. ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തു വിട്ടാല്‍ കൂടുതല്‍ സ്ത്രീധനം നല്‍കേണ്ട എന്ന ചിന്തയും നേരത്തെ വിവാഹം നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്നും ദീപാലി പറഞ്ഞു.

2019-21 വര്‍ഷങ്ങള്‍ക്കിടയില്‍ ലളിത്പൂരില്‍ അഞ്ച് ശൈശവ വിവാഹങ്ങളില്‍ ചൈല്‍ഡ് ലൈന്‍ ഇടപെട്ടതായി ദീപാലി പറയുന്നു. ഇതില്‍ രണ്ട് വിവാഹങ്ങള്‍ നടന്നിരുന്നു. നിലവില്‍ ലളിത്പൂരില്‍ ശൈശവ വിവാഹം നിയന്ത്രണ വിധേയമായി എന്നാണ് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സുരേന്ദ്രകുമാര്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.