ബൈബിള്‍ ചരിത്രത്തെ ബന്ധിപ്പിക്കുന്ന ശേഷിപ്പുകള്‍ ഐ.എസ്. നശിപ്പിച്ചു
ബാഗ്ദാദ്: ബൈബിള്‍ ചരിത്രവുമായി ബന്ധിപ്പിക്കുന്ന വിശിഷ്ടതകള്‍ , ലോകത്തെ ഓര്‍മ്മപ്പെടുത്തുന്ന ശേഷിപ്പുകള്‍ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ നശിപ്പിച്ചു.
ഇറാക്കിന്റെ വടക്കു കിഴക്ക് മൊസൂള്‍ പട്ടണത്തിനു തെക്കായി സ്ഥിതി ചെയ്യുന്ന ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള നിമ്രോദ് പട്ടണത്തിലെ ചില ചരിത്ര ശേഷിപ്പുകളാണ് ഐ.എസ്. നശിപ്പിച്ചത്.
നിനവേ പ്രവിശ്യയിലാണ് നിമ്രോദ് പട്ടണം (ഉല്‍പ്പത്തി 10:8-10). ക്രിസ്തുവിനു 13 നൂറ്റാണ്ടു മുമ്പു സ്ഥാപിച്ച നിമ്രോദ് പട്ടണത്തിലെ പൌരാണിക ശില്‍പ്പ രൂപങ്ങളാണ് ഐ.എസ്. തകര്‍ത്തത്. ഒരു കാലത്തു മെസപ്പൊട്ടോമിയ അടക്കി വാണിരുന്ന അസ്സീറിയന്‍ ഭരണാധികാരികളാണ് നിമ്രോദ് പട്ടണം പണികഴിപ്പിച്ചത്. ടൈഗ്രീസ് നദിക്കരയിലെ ഈ പട്ടണത്തിന്റെ പഴയ പേര് കല്‍ഹു എന്നാണ്.
ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന നിമ്രോദിന്റെ പേര് പിന്നീടാണ് പട്ടണത്തിനു ലഭിച്ചത്. ലോകത്തിലെ ആദ്യത്തെ യഹോവയുടെ മുന്നിലെ വീരപുരുഷന് എന്നാണ് നായാട്ടു വീരനായ നിമ്രോദിനെ ബൈബിളില്‍ വിശേഷിപ്പിക്കുന്നത്. അസ്സീറിയന്‍ രാജാവ് ഷല്‍മനേസര്‍ ഒന്നാമന് (ബി.സി. 1274-1245) ആണ് പട്ടണം പണിയിച്ചത്.
ബി.സി. 822-ല്‍ ഇത് അസ്സീറിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി. ബി.സി. 722നും 705നും ഇടയില്‍ തലസ്ഥാന പദവി നഷ്ടമായി. മനുഷ്യന്റെ ശിരസോടുകൂടിയ ചിറകുള്ള കാളകള്‍ (ലമാസു) അടക്കം ഒട്ടേറെ വലിയ ശില്പ്പങ്ങള് ഇവിടെയുണ്ടായിരുന്നു. ക്രൈസ്തവരായ നമ്മള് ഈ രൂപങ്ങളെയൊന്നും വണങ്ങുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല.
എങ്കിലും ബൈബിളിലെ ചരിത്രം പുതു തലമുറകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാന്‍ ഇതുമൂലം സാധിക്കുമായിരുന്നു. കൂടാതെ ബൈബിള്‍ ചരിത്രത്തെ ആര്‍ക്കും നിഷേധിക്കുവാനും സാധിക്കില്ലായിരുന്നു. ബുള്‍ഡോസറുകളും തുരക്കുന്ന ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു മൂവായിരം വര്‍ഷം പഴക്കമുള്ള ശില്പ്പങ്ങള് ഐ.എസ്. തകര്‍ത്തത്.

