കണ്ണിന്റെ ആരോഗ്യത്തിന്
പശുവിന്പാല് തിളപ്പിച്ച് ആവി കൊള്ളുന്നത് കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.
വയമ്പ് മുലപ്പാലിലിട്ട് അരച്ച് കണ്ണിലിറ്റിച്ചാല്‍ ചെങ്കണ്ണ് മാറും. കൂടെക്കൂടെ കണ്ണില്‍നിന്നും വെള്ളം വരുമ്പോള്‍ മഞ്ഞള്‍ നീരില്‍ മുക്കിയ തുണികൊണ്ട് കണ്ണു തുടച്ചാല്‍ മതിയാകും.
കരുനൊച്ചിയിലയുടെ നീര് രണ്ടോ മൂന്നോ തുള്ളി നസ്യം ചെയ്താല്‍ കണ്ണുവേദന മാറും. ആട്ടിന്‍പാലില്‍ പഞ്ചസാര ചേര്‍ത്ത് ധാര ചെയ്യുന്നത് കണ്ണിലെ പഴുപ്പും ചുവപ്പും ശമിപ്പിക്കും.
ഇരട്ടി മധുരം പാലില്‍ കഷായം വെച്ചു തണുപ്പിച്ചു പഞ്ചസാര ചേര്‍ത്ത് കണ്ണില്‍ ഇറ്റിക്കുന്നത് നേത്ര രോഗങ്ങളെ പ്രതിരോധിക്കും.

