ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ; കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി: മുഖ്യമന്ത്രി

ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ; കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി: മുഖ്യമന്ത്രി

Breaking News Kerala

ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ; കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രൈസ്തവ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് ജെ.ബി. കോശി അദ്ധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ക്രൈസ്തവ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ സംബന്ധിച്ച് പരാതികളുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടി കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ സ്വീകരിക്കുമെന്നും ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍ ആവസ്യപ്പെട്ടതനുസരിച്ചാണ് കമ്മീഷനെ വച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഗുജറാത്ത് കേഡറിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍ ‍. കമ്മീഷന്റെ അന്വേഷണ വിഷയങ്ങളും കാലാവധിയും തീരുമാനിച്ച് ഉടന്‍ ഉത്തരവിറങ്ങും.