കാലില്‍ യുവാവ് പച്ച കുത്തിയത് ക്യു ആര്‍ കോഡ്; സ്കാന്‍ ചെയ്താല്‍ ….
ശരീരത്തില്‍ പച്ച കുത്തുക പുരാതന കാലം മുതല്‍ക്കേ മനുഷ്യര്‍ ചെയ്യുന്ന ഒരു വിനോദമാണ്.
തങ്ങള്‍ക്ക പ്രിയപ്പെട്ട പേരുകളും ചിത്രങ്ങളും ഒക്കെയാണ് പച്ച കുത്തുന്നത്. എന്നാല്‍ പച്ച കുത്തലിലും പുത്തന്‍ സാങ്കേതിക വിദ്യ പ്രയോഗിക്കുകയാണ് ഒരു യുവാവ്.
യു.കെ.യിലെ ഒരു യുവാവിന്റെ വീഡിയോയാണ് ടിക് ടോക്കില്‍ വൈറലിയാരിക്കുന്നത്. കാലിന്റെ പുറകിലാണ് ടാറ്റു ചെയ്തിരിക്കുന്നത്.
യുവാവിന്റെ കൂട്ടുകാരാണ് ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ എത്തുന്നത് യുട്യൂബിലേക്കാണ്.
ടാറ്റു ചെയ്ത യുവാവിന്റെ ഇഷ്ട ഗാനങ്ങളാണ് ക്യു ആര്‍ കോഡില്‍ സൂക്ഷിച്ചിരിക്കുന്നത്. കോഡ് സ്കാന്‍ ചെയ്താല്‍ ആ പാട്ടുകള്‍ യുട്യൂബില്‍ ആസ്വദിക്കുവാന്‍ കഴിയും.

