ലോകത്തെ ബധിരര്‍ക്കായി 400 പുതിയ ആംഗ്യഭാഷകളില്‍കൂടി തിരുവചന പരിഭാഷ

ലോകത്തെ ബധിരര്‍ക്കായി 400 പുതിയ ആംഗ്യഭാഷകളില്‍കൂടി തിരുവചന പരിഭാഷ

Breaking News Europe Top News

ലോകത്തെ ബധിരര്‍ക്കായി 400 പുതിയ ആംഗ്യഭാഷകളില്‍കൂടി തിരുവചന പരിഭാഷ
വാഷിംഗ്ടണ്‍ ‍: പ്രമുഖ 11 ബൈബിള്‍ പരിഭാഷ സംഘടനകളുടെ സംയുക്ത വേദിയായ ഇല്ലൂമിനേഷന്‍സ്, ലോകത്തെ ബധിരര്‍ക്കായി 400 പുതിയ ആംഗ്യഭാഷകള്‍ കൂടി ചേര്‍ക്കുകയുണ്ടായി.

2023-ല്‍ എല്ലാ ഭാഷകളിലും ബൈബിളുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ബധിരര്‍ക്കായി പുതിയ ആംഗ്യഭാഷ കണ്ടെത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു.

40 വര്‍ഷം കൊണ്ട് 50 പരിഭാഷകരാണ് അമേരിക്കന്‍ ആംഗ്യഭാഷ വികസിപ്പിച്ചെടുത്തത്. നിലവില്‍ ബധിരര്‍ക്കായി ഒരു ബൈബിള്‍ പരിഭാഷ മാത്രമേ ഉള്ളു.

ബധിരര്‍ക്കായി 400 ആംഗ്യഭാഷകള്‍കൂടി ഉള്‍പ്പെടുത്തിയതായി ഡെഫ് ബൈബിള്‍ സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും പയനിയര്‍ ബൈബിള്‍ ട്രാന്‍സലേറ്റേഴ്സ് ഡയറക്ടറുമായ ജെ.ആര്‍. ബക്ളേ പറഞ്ഞു.

നിരവധി ഡെഫ് മിനിസ്ട്രികളും, ബൈബിള്‍ സൊസൈറ്റികളും, ബൈബിള്‍ പരിഭാഷ സംഘടനകളും ഇപ്പോഴത്തെ സംരഭത്തെ പിന്തുണയ്ക്കുന്നുണ്ട്.

പക്ഷെ സാമ്പത്തികമാണ് പോരായ്മയെന്ന് ബക്ളേ ചൂണ്ടിക്കാട്ടി. 350 മില്യണ്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.