ലിബിയയില്‍ നിന്നും ഈജിപ്റ്റ് ക്രൈസ്തവര്‍ കൂട്ടത്തോടെ മടങ്ങുന്നു

Breaking News Middle East

ലിബിയയില്‍നിന്നും ഈജിപ്റ്റ് ക്രൈസ്തവര്‍ കൂട്ടത്തോടെ മടങ്ങുന്നു
കെയ്റോ: ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ ലിബിയയില്‍ ഈജിപ്റ്റു പൌരന്മാരായ 21 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി കഴുത്തറത്തു കൊന്നതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ ഭയചകിതരായ ആയിരക്കണക്കിനു ഈജിപ്റ്റ് ക്രൈസ്തവര്‍ സ്വന്തം നാട്ടിലേക്കു മടങ്ങുന്നു.

ലിബിയയിലെ നിര്‍മ്മാണ മേഖലയിലെ ജോലിക്കായി കുടിയേറിയ ഇരുപതിനായിരത്തോളം ക്രൈസ്തവരാണ് രണ്ടുമൂന്നു ദിവസങ്ങള്‍കൊണ്ട് നാട്ടിലേക്കു മടങ്ങിയത്. സ്വന്തം പൌരന്മാരോട് നാട്ടിലേക്ക് മടങ്ങി വരുവാന്‍ ഈജിപ്റ്റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

ഇതിനായി പ്രത്യേക വിമാനങ്ങളും ഫെറി സൌകര്യവും ഒരുക്കിയിട്ടുണ്ട്. അയല്‍ രാജ്യമായ ടുണീഷ്യ വഴിയും നാട്ടുകാര്‍ ഈജിപ്റ്റിലേക്കു മടങ്ങുന്നുണ്ട്. എണ്ണ സമ്പന്ന രാഷ്ട്രമായ ലിബിയയിലെ കെട്ടിട നിര്‍മ്മാണ-സേവന മേഖലകളിലായി 15 ലക്ഷത്തോളം ഈജിപ്റ്റുകാര്‍ പണിയെടുക്കുന്നതായാണ് കണക്ക്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.