സി.സി. ടിവി ക്യാമറകള്‍ അതിര്‍ ലംഘിക്കുന്നോ?

സി.സി. ടിവി ക്യാമറകള്‍ അതിര്‍ ലംഘിക്കുന്നോ?

Articles Breaking News Others

സി.സി. ടിവി ക്യാമറകള്‍ അതിര്‍ ലംഘിക്കുന്നോ?
ഇന്ന് സി.സി. ടിവി ക്യാമറകള്‍ വീടുകളിലും സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും മനുഷ്യന്റെ ഏറ്റവും പ്രീയപ്പെട്ട സഹായിയായിത്തീര്‍ന്നിരിക്കുകയാണ്. ഭൂരിഭാഗവും ഗുണം തന്നെയാണ് ചെയ്യുന്നത്. ഒരു സംരക്ഷണം എന്ന നിലയിലാണ് പലരും സിസി ക്യാമറകള്‍ ഉപയോഗിച്ചു വരുന്നത്.

എന്നാല്‍ മറ്റു ചിലര്‍ക്ക് അത് നേരെ വിപരീത ഫലം സൃഷ്ടിക്കുന്നു. അതായത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നു എന്നാണ് പരാതി. പ്രത്യേകിച്ച് അയല്‍വാസികളുടെ വീടും പരിസരവും തങ്ങള്‍ അറിയാതെതന്നെ സിസി ക്യാമറയിലൂടെ ഉടമയുടെ വീട്ടുകാര്‍ ലൈവായി കാണുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

അത്തരത്തില്‍ ഒരു കേസുതന്നെ ഈ അടുത്ത ദിവസത്തിലുണ്ടായി. അത് നമ്മെ എല്ലാവരെയും ചിന്തിപ്പിക്കേണ്ട വസ്തുത തന്നെയാണ്. കോഴിക്കോട് ജില്ലയില്‍ ഒരു വിമുക്ത ഭടനും വീട്ടുകാര്‍ക്കും ഉണ്ടായ ദുരിതവും മാനഹാനിയുമാണ് ഇതിന് ഉത്തമ പദാഹരണം.

തന്റെ സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ വസ്ത്രം മാറുന്നതിനിടെ വിമുക്ത ഭടന്റെ പിന്‍ഭാഗം അയല്‍ വീട്ടുകാര്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞു. ഇതേ തുടര്‍ന്നു അയല്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തങ്ങളുടെ 12 വയസ്സുകാരനായ മകനു മുമ്പില്‍ വിമുക്ത ഭടന്‍ ‘നഗ്നതാ പ്രദര്‍ശനം’ നടത്തിയെന്നായിരുന്നു പരാതി.

പോലീസ് വിമുക്ത ഭടനെ പോക്സോ കേസ്സില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. സംഭവത്തില്‍ ഞെട്ടിയ വിമുക്തഭടന്റെ ഭാര്യ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

തങ്ങളുടെ വീടും അയല്‍ വീടും തമ്മില്‍ ആറടി അകലം മാത്രമേ ഉള്ളുവെന്നും മുകള്‍ നിലയിലെ ബാല്‍ക്കണിയിലേതടക്കം ഫോക്കസ് ചെയ്ത് അയല്‍വാസി ഏഴ് സിസി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

കിടപ്പു മുറിയില്‍ ഡ്രസ്സ് ഇടുന്നതുള്‍പ്പെടെ എല്ലാ ചലനങ്ങളും അയല്‍വാസി മനഃപൂര്‍വ്വം ക്യാമറയില്‍ പകര്‍ത്തുകയും റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരിക്കുകയുമാണ്. പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പലരെയും കാണിച്ചിരുന്നതായി അറിയുന്നു.

തന്റെയും ഭര്‍ത്താവിന്റെയും 15 കാരി മകളുടെയും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് ഈ ക്യാമറകള്‍ ‍. ഇവ നീക്കം ചെയ്യുവാന്‍ നടപടികള്‍ തേടി നേരത്തെ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിക്കുന്നതെന്ന് വീട്ടമ്മ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.