കൊറോണയെപ്പറ്റി ചൈന ആദ്യം മൂടിവെച്ചിരുന്നു: വെളിപ്പെടുത്തല്‍ പുറത്ത്
ലണ്ടന്‍ : ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ തുടങ്ങിയപ്പോള്‍ത്തന്നെ അതിന്റെ അപകടാവസ്ഥ മനസ്സിലാക്കിയിരുന്നെന്നും പുറത്തു പറയരുതെന്നു നിര്‍ദ്ദോശമുണ്ടായിരുന്നതുകൊണ്ടാണ് വിവരം മറച്ചുവെച്ചതെന്നും ചൈനീസ് ആരോഗ്യ വിദഗ്ദ്ധരുടെ വെളിപ്പെടുത്തല്‍ .
സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് രഹസ്യമായി പകര്‍ത്തിയ വീഡിയോ ഈ ഏറ്റു പറച്ചിലിനു തെളിവാകും. ഇതോടെ കൊറോണയെ ചൈന മൂടിവെച്ചെന്നും ലോകമെങ്ങും വ്യാപിക്കാന്‍ ഇടവരുത്തിയത് ഈ ഒളിച്ചുകളിയാണെന്നുള്ള വാദങ്ങള്‍ക്ക് കൂടുതല്‍ ബലമാകും.
ഡിസംബര്‍ ആദ്യം തന്നെ രോഗാവസ്ഥയുടെ ഗൌരവം തിരിച്ചറിഞ്ഞെന്നാണ് വെളിപ്പെടുത്തല്‍ . മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കു പടരുമെന്ന വസ്തുതയും വ്യക്തമായിരുന്നു.
എന്നാല്‍ സത്യാവസ്ഥ പുറത്തറിയേണ്ട എന്നായിരുന്നു ആശുപത്രികള്‍ക്കു കിട്ടിയ നിര്‍ദ്ദേശം. ഡിസംബര്‍ 31-നാണ് ചൈന ലോകവിവരം ലോകാരോഗ്യ സംഘടനയെ ആദ്യം അറിയിക്കുന്നത്. അപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. ലോകാരോഗ്യ സംഘടനയ്ക്കും ചൈനയുടെ നിലപാടില്‍ വിമര്‍ശനം ഉണ്ടായിരുന്നു.

