യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം 577 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍
വിയന്ന: ക്രൈസ്തവര്‍ക്കെതിരായി 2019-ല്‍ യൂറോപ്പില്‍ 577 ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്.
വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അസഹിഷ്ണതയുടെയും വിവേചനത്തിന്റെയും രേഖാലയം” പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആചരിച്ച അന്തര്‍ദ്ദേശീയ സഹിഷ്ണതാ ദിനത്തോടനുബന്ധിച്ചു രേഖാലത്തിന്റെ ഡയറക്ടര്‍ മാദ്ഘനെ എന്സല് ബര്‍ഗറാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ക്രിസ്തീയ വിശ്വാസത്തോടും ജീവിത ശൈലിയോടും യൂറോപ്പില്‍ അസഹിഷ്ണത വളര്‍ന്നു വരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവേചനവും പീഢനവും യൂറോപ്പില്‍ ക്രൈസ്തവര്‍ ദിവസേന അനുഭവിക്കേണ്ടി വരുന്നുണ്ട്.
പക്ഷെ ഇക്കാര്യം രാഷ്ട്രീയമോ സാംസ്ക്കാരികമോ ആയ വേദികളില്‍ ഉന്നയിക്കപ്പെടുന്നില്ല. പൊതു സമൂഹം ഈ വിഷയത്തില്‍ അജ്ഞരാണ്. അനീതിക്കെതിരെ ക്രൈസ്തവര്‍ നിശ്ശബ്ദരായിരിക്കാന്‍ പാടില്ലെന്നു റിപ്പോര്‍ട്ട് ഉപദേശിക്കുന്നു.
യൂറോപ്പിലെ 45 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിവിധ യു.എന്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ തയ്യാറാക്കിയ റിപ്പോര്‍ട്ടു പ്രകാരം 2019-ല്‍ മാത്രം 6,9641 അസഹിഷ്ണതാ സംഭവങ്ങള്‍ നടമാടിയിട്ടുണ്ട്.
അതില്‍ 577 എണ്ണമാണ് ഗുരുതരമായ ആക്രമണങ്ങളുടെയും അതിക്രമങ്ങളുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

