യെശയ്യാവ് പ്രവാചകന്റെ ഒപ്പ് കണ്ടെത്തി

Breaking News Middle East

യെശയ്യാവ് പ്രവാചകന്റെ ഒപ്പ് കണ്ടെത്തി
യെരുശലേം: ബൈബിള്‍ പ്രവാചകനായിരുന്ന യെശയ്യാവിന്റെ ഒപ്പ് കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍ ‍. യെരുശലേം ദൈവാലയ മതിലിന്റെ തെക്കു ഭാഗത്തു നടത്തിയ ഉല്‍ഖനനത്തില്‍ 2700 വര്‍ഷം പഴക്കമുള്ള കളിമണ്‍ മുദ്രയിലാണ് അദ്ദേഹത്തിന്റെ ഒപ്പ് കണ്ടെത്തിയത്.

 

ബി.സി, 701-ല്‍ യെരുശലേം ആക്രമിച്ച അസീറിയന്‍ സൈന്യത്തിനെതിരെ യെഹൂദ രാജാവായ ഹിസ്ക്കിയാവ് രാജാവിനു പിന്തുണ നല്‍കിയത് യെശയ്യാവാണ്. 10 അടി നീളമുള്ള മുദ്ര അച്ചില്‍ എബ്രായ ഭാഷയില്‍ “യെശയ്യാവ്” എന്ന് എഴുതിയിട്ടുണ്ട്.

 

അന്നത്തെ ഭരണ സംവിധാനത്തെക്കുറിച്ചുള്ള നിഗമനം അനുസരിച്ച് ഇത് യെശയ്യാവിന്റേതാണെന്നു യെരുശലേം ഹീബ്രു സര്‍വ്വകലാശാലയിലെ ഗവേഷകന്‍ ഡോ. എയ്ലറ്റ് മസര്‍ അഭിപ്രായപ്പെട്ടു. അര ഇഞ്ച് വലിപ്പമുള്ള ഓവല്‍ ആകൃതിയിലുള്ള മുദ്രയില്‍ പുരാതന ഹീബ്രു ഭാഷയില്‍ yesha’yh (u) (Isaih) എന്നാണ് രോഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. എയ്ലറ്റ് പറഞ്ഞു.

 

മുദ്രയുടെ അഗ്രത്തിന്റെ കുറച്ചു ഭാഗം അടര്‍ന്നു പോയ നിലയിലാണ് കണ്ടെടുത്തത്. മുദ്രയിലെ അടര്‍ന്നു പോയ ഭാഗത്തെ അക്ഷരം വ്യക്തമല്ല. എങ്കിലും പ്രവാചകന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഊഹിക്കാമെന്ന് എയ്ലറ്റ് അഭിപ്രായപ്പെടുന്നു.

 

പഴയ നിയമ കാലത്തെ പ്രമുഖ പ്രവാചകന്മാരിലൊരാളാണ് യെശയ്യാവ്. യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും ജനത്തിന്റെ വീണ്ടെടുപ്പിനെക്കുറിച്ചും യേശു ജനിക്കുന്നതിനു 700 വര്‍ഷം മുമ്പു പ്രവചിച്ചത് യെശയ്യാവാണ്.

 

അതുകൊണ്ടുതന്നെ യെശയ്യാവ് പ്രവാചകന്റെ ശുശ്രൂഷയുടെ ബാഹ്യതെളിവും അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന സ്വാധീനവും ഒരിക്കല്‍കൂടി തെളിയിക്കുകയാണ് ഈ മുദ്രയിലൂടെ വെളിപ്പെടുന്നത്.

Leave a Reply

Your email address will not be published.