ചിക്കു കുരിയാക്കൊസിനു വിട ആ ഗാനം നിലച്ചു (നിത്യതയില്‍)

Breaking News Obituary

09-11-14

ചിക്കു കുരിയാക്കൊസിനു വിട ആ ഗാനം നിലച്ചു (നിത്യതയില്‍)

സംഗീതം കൊണ്ടും സാക്ഷ്യം കൊണ്ടും ക്രൈസ്‌തവ ലോകത്തെ സ്വാധീനിച്ച ചിക്കൂ കുര്യാക്കോസ്‌ (26) നവംബര്‍ 8 വൈകിട്ട്‌ 5.45 ന്‌ എറണാകുളം വെല്‍കെയര്‍ ഹോസ്‌പിറ്റലില്‍ വച്ച്‌ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌ക്കാരം പിന്നീട്‌.

1988 ആഗസ്റ്റ്‌ 6 ന്‌ ഇടത്തരം ക്രൈസ്‌തവ കുടുംബത്തില്‍ ജനിച്ച ചിക്കു യുവാക്കളെയും, ഹൃദയം തകര്‍ന്നവരെയും തന്റെ അത്ഭുത സാക്ഷ്യം കൊണ്ടു ദൈവസ്‌നേഹത്തില്‍ നടത്തുക എന്ന നിയോഗം സംഗീതത്തിലൂടെ നിറവേറ്റി അരങ്ങൊഴിയുമ്പോള്‍ ഒരു പിടി നല്ല ഗാനങ്ങള്‍ ബാക്കിയാകുന്നു. ചുരുങ്ങിയ കാലം കൊണ്ട് ക്രിസ്തീയ ഗാന രംഗത്ത്‌ മഹത്തായ സ്ഥാനം നേടിയ ചിക്കു, നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്… ക്യാന്‍സര്‍ ബാധിച്ച താന്‍ രോഗശാന്തിയിലൂടെയാണ് ഗാനരംഗത്തെക്ക് കടന്ന് വരുന്നത്….

2006 ല്‍ പ്ലസ്‌ ടു വിന്‌ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്യാന്‍സര്‍ ബാധിച്ച ചിക്കുവിന്‌ വൈദ്യന്മാര്‍ രണ്ടാഴ്‌ച മാത്രം ജീവിതം വിധിച്ചെങ്കിലും ദൈവം തന്റെ അനുഗ്രഹീത ശുശ്രൂഷയ്‌ക്ക്‌ വേണ്ടി 8 വര്‍ഷത്തോളം നീട്ടി നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.