അമേരിക്കയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കാനഡയിൽ താമസിക്കുന്ന മലയാളി മരണമടഞ്ഞു.

അമേരിക്കയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കാനഡയിൽ താമസിക്കുന്ന മലയാളി മരണമടഞ്ഞു.

Obituary

അമേരിക്കയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കാനഡയിൽ താമസിക്കുന്ന മലയാളി മരണമടഞ്ഞു.

മിനസോട്ട : കാനഡയിലെ ഒന്റാറിയോ പ്രവശ്യയിലെ ലണ്ടനിൽ താമസിക്കുന്ന തിരുവല്ല കല്ലൂപ്പാറ സ്വദേശിയായ ശ്രീ അജീഷ് തോമസ് (45 വയസ്സ്) അമേരിക്കയിലെ മിനസോട്ടയിലെ വിൻഡം റ്റൗൺഷിപ്പിലെ മോവർ കൗണ്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു..

ജോലി സംബന്ധമായ യാത്രയ്ക്കിടെ ശ്രീ അജീഷ് തോമസ് സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതായാണ് ലഭ്യമായ പ്രാഥമിക വിവരം. ദീർഘ കാലമായി കുടുംബ സമേതം ലണ്ടൻ ഒന്റാറിയോയിൽ താമസിച്ച് വരികയായിരുന്നു ശ്രീ അജീഷ് തോമസ്.

സംസ്‌കാരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ് . ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരേയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

ശ്രീ അജിഷ് തോമസിൻ്റെ ദാരുണമായ വേർപാടിൽ അദ്ദേഹത്തിൻ്റെ കുടുംബം സങ്കൽപ്പിക്കാനാവാത്ത നഷ്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.

ഈ ദുഷ്‌കരമായ സമയത്ത് നിങ്ങളുടെ പിന്തുണ ഒരു യഥാർത്ഥ മാറ്റമുണ്ടാക്കും. ശ്രീ അജീഷ് തോമസസിന്റെ ഭാര്യ ശ്രീമതി ഷെറിനേയും അവരുടെ കുട്ടികളേയും സഹായിക്കാൻ GoFundMe ലിങ്ക് സംഭാവന ചെയ്യുന്നതോ പങ്കിടുന്നതോ പരിഗണിക്കുക. നിങ്ങളുടെ ദയയ്ക്ക് നന്ദി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.