നിയമനിഷേധം: ക്യൂബന്‍ പാസ്റ്റര്‍ 5 വര്‍ഷമായി ജയിലില്‍ കഴിയുന്നു
ഹവാന: നിയമനിഷേധത്തിന്റെ ഇരയായി ക്യൂബന്‍ പാസ്റ്റര്‍ 5 വര്‍ഷമായി ജയിലില്‍ കഴിയുന്നു.
ക്യൂബയിലെ ഹവാന പ്രവിശ്യയിലെ സാന്‍ അന്തോണിയോ ഡി ലോസ് ബാനോസിലെ പാസ്റ്റര്‍ ജീസസ് നോയല്‍ കാര്‍ബല്ലേഡ (44) യാണ് ജയില്‍ അധികാരികളുടെ നീതിനിഷേധത്തിനിരയായി ജയിലില്‍ കഴിയുന്നത്.
ക്യൂബയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഉണര്‍വ്വു സഭയായ അപ്പോസ്തോലിക് മൂവ്മെന്റ് സഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സഭയുടെ പാസ്റ്ററാണ് ജീസസ് നോയല്‍ . ഈ സഭയ്ക്ക് അംഗീകാരം ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു 5 വര്‍ഷം മുമ്പ് പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തത്.
കേസ് രജിസ്റ്റര്‍ പോലും ചെയ്യാതെ വാലിഗ്രാണ്ടി ജയിലില്‍ തടവുകാരനായി പാര്‍പ്പിച്ചിരിക്കുകയാണ്. പാസ്റ്റര്‍ ജീസസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ തെരേസ കാസ്റ്റിലോ 5 വര്‍ഷമായി നിരവധി തവണ അധികാരികളെ സമീപിച്ചിട്ടും ഫലമുണ്ടായില്ല.
ഇവരുടെ വീട്ടില്‍ ആണ് സഭാ ആരാധന നടന്നു വന്നത്. രജിസ്ട്രേഷന്‍ ഇല്ലാത്ത നിരവധി സഭകള്‍ ഇത്തരത്തില്‍ ക്യൂബയില്‍ പല സ്ഥലങ്ങളിലുമുണ്ട്. അധികാരികള്‍ എത്തി ഭീഷണിപ്പെടുത്തി സഭാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക പതിവാണ്.

