സണ്ടേസ്കൂള്‍ സംസ്ഥാന ക്യാമ്പ്
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്കൂള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് സംസ്ഥാന വിദ്യാര്‍ത്ഥി- അദ്ധ്യാപക ക്യാമ്പ് 2015 ആഗസ്റ്റ് 24-ാം തീയതി രാവിലെ 09 മുതല്‍ 25-ാം തീയതി ഉച്ചയ്ക്ക് 1.00 മണി വരെ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും.
സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ സജു പി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പ്രൊഫ. ബ്ളസ്സന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ പി. ജെ. ജെയിംസ്, പാസ്റ്റര്‍ പി.ടി. തോമസ്, പാസ്റ്റര്‍ സുില്‍ സെഖറിയ, ജോണ്‍ ജേക്കബ് മുണ്ടുകോട്ടയ്ക്കല്‍ , ഡോ. പീറ്റര്‍ ജോയി, പാസ്റ്റര്‍ പി. ആര് ബേബി, പ്രൊഫ. എം.കെ. സാമുവേല്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും. തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കും.
‘ട്രേന്റ് സെറ്റേഴ്സ്’ എന്നതാണ് ക്യാമ്പ് തീം. ഗെയിമുകള്‍ കൌണ്സിലിംഗ് ക്ലാസുകള്‍ , ടാരി മീറ്റിംഗ്, മിഷന് ചലഞ്ച് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകള്‍ ആയിരിക്കും.
12 വയസ്സ് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 150 വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം.
അദ്ധ്യാപക പരിശീലനവും ക്യാമ്പില്‍ ഉണ്ടായിരിക്കും. സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സാലു വര്‍ഗീസ്, ബ്രദര്‍ അലക്സ് ജി. സാം, ബ്രദര്‍ ഐസ്റ്റിന്‍ സൈമണ്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

