പ്ളാസ്റ്റിക് പാത്രങ്ങളില്‍ ആഹാരം കഴിച്ചാല്‍ മുടി കൊഴിയുമെന്ന് പഠനം

Breaking News India

പ്ളാസ്റ്റിക് പാത്രങ്ങളില്‍ ആഹാരം കഴിച്ചാല്‍ മുടി കൊഴിയുമെന്ന് പഠനം
ബംഗളുരു: പ്ളാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് നന്നല്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്ളാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നവരുടെ മുടി കൊഴിയുന്നതായാണ് പഠനത്തില്‍ തെളിയിച്ചത്.

 

ബെഗളുരുവിലെ ഹെയര്‍ ലൈന്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്റ് ട്രീറ്റ്മെന്റ് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. മുടികൊഴിച്ചിലുള്ള 1000 പേരിലാണ് സംഘം പഠനം നടത്തിയത്. മുടികൊഴിച്ചില്‍ ഉള്ളവരില്‍ 92 ശതമാനം പേരുടെ രക്ത സാംപിളിലും പ്ളാസ്റ്റിക് പാത്രങ്ങളുടെ നിര്‍മ്മാണത്തിനു ഉപയോഗിക്കുന്ന ബിസ്ഫിനോള്‍ (ബിപിഎ) എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തി.

 

ഇവരില്‍ കൂടുതല്‍ പേരും 20നും 45നും മദ്ധ്യേ പ്രായമുള്ള പ്രൊഫഷണലുകളും സ്ഥിരമായി മൂന്നിലേറെ തവണ പ്ളാസ്റ്റിക് പാത്രങ്ങളില്‍ ആഹാരം കഴിക്കുന്നവരുമാണ്. മൈക്രോവേവ് അവ്നില്‍ ഭക്ഷണം ചൂടാക്കാന്‍ പ്ളാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് മറ്റെന്തിനേക്കാളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

 

ഭക്ഷണം ചൂടാക്കുമ്പോള്‍ പ്ളാസ്റ്റിക് ചൂടാകുന്നത് ക്രമരഹിതമായാണെന്നും രക്തത്തില്‍ പ്ളാസ്റ്റിക് കലരാനുള്ള സാദ്ധ്യത ഇതുമൂലം വര്‍ദ്ധിക്കുമെന്നും അപ്പോളോ ഹോസ്പിറ്റലിലെ മുഖ്യ ക്ലിനിക്കല്‍ ഡയറ്റീഷ്യനായ പ്രിയങ്ക രോഹത്ഗി അഭിപ്രായപ്പെടുന്നു.

 

എന്നാല്‍ മുടികൊഴിച്ചില്‍ മാത്രമല്ല, ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളും പ്ളാസ്റ്റിക്കിന്റെ ഉപയോഗം മൂലം ഉണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

2 thoughts on “പ്ളാസ്റ്റിക് പാത്രങ്ങളില്‍ ആഹാരം കഴിച്ചാല്‍ മുടി കൊഴിയുമെന്ന് പഠനം

Leave a Reply

Your email address will not be published.