നുണ പറയാന്‍ സ്ത്രീകളേക്കാള്‍ കേമന്മാര്‍ പുരുഷന്മാരെന്ന് പഠനം

നുണ പറയാന്‍ സ്ത്രീകളേക്കാള്‍ കേമന്മാര്‍ പുരുഷന്മാരെന്ന് പഠനം

Health

നുണ പറയാന്‍ സ്ത്രീകളേക്കാള്‍ കേമന്മാര്‍ പുരുഷന്മാരെന്ന് പഠനം
ലണ്ടന്‍ ‍: സ്ത്രീകളേക്കാള്‍ നന്നായി നുണ പറയാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ് പുരുഷന്മാര്‍ കരുതുന്നതെന്ന് പഠനം.

ബ്രിട്ടനിലെ പോര്‍ട്ട് സ്മൌത്ത് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട്. 194 പേര്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

നന്നായി വാചകമടിക്കുന്നവര്‍ കൂടുതല്‍ നുണ പറയുന്നവരാണെന്നും പഠനത്തില്‍ പറയുന്നു. ഇക്കൂട്ടര്‍ മുഖത്തുനോക്കി നുണ പറയാന്‍ സാമര്‍ത്ഥ്യമുള്ളവരാണ്.

നേരിട്ടുള്ള സംഭാഷണങ്ങള്‍ക്കിടയിലാണ് കൂടുതല്‍ പേരും നുണ പറയുന്നത്. പിന്നീട് ഫോണ്‍ കോളുകള്‍ ‍, ഇ-മെയില്‍ ‍, സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങിയവയിലും കുടുംബാംഗങ്ങളോടും, സുഹൃത്തുക്കളോടും, സഹപ്രവര്‍ത്തകരോടുമാണ് ഇവര്‍ നുണകള്‍ അവതരിപ്പിക്കുന്നത്.

എന്നാല്‍ വിദ്യാഭ്യാസും നുണ പറയാനുള്ള മിടുക്കും തമ്മില്‍ ബന്ധമില്ല.