ചായ നല്ലത് ശര്‍ക്കരയിട്ടതോ പഞ്ചസാരയിട്ടതോ?

ചായ നല്ലത് ശര്‍ക്കരയിട്ടതോ പഞ്ചസാരയിട്ടതോ?

Health

ചായ നല്ലത് ശര്‍ക്കരയിട്ടതോ പഞ്ചസാരയിട്ടതോ?
ഇന്ന് ജീവിതശൈലീ രോഗങ്ങള്‍ മനുഷ്യരെ പിടിമുറിക്കിയിരിക്കുകയാണ്. ദിവസവും ഒരു കപ്പ് ചൂട് ചായ കുടിക്കുന്ന ശീലവും മലയാളികള്‍ക്കുണ്ട്.

എന്നാല്‍ വില്ലന്‍ മധുരമാണ്. ഇന്ന് ഭൂരിപക്ഷം പേരും പഞ്ചസാരയിട്ട ചായയാണ് കുടിക്കുന്നത്. എന്നാല്‍ ചിലര്‍ ശര്‍ക്കരയിട്ട ചായയും കുടിക്കുന്നു.

ഇവിടെ ശര്‍ക്കരയാണോ, പഞ്ചസാരയാണോ നല്ലത് എന്ന് ചോദിക്കുന്നവരുണ്ടാകും. പോഷക ഗുണങ്ങള്‍ പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയിലാണ് കൂടുതല്‍. അതുപോലെ ഗ്ളൈസമിക് ഇന്‍ഡെക്സ് കുറവും.

ശര്‍ക്കരയിട്ടതാണെങ്കിലും അമിതമായി കുടിക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കാര്യംആദ്യമേ പറയട്ടെ ചായ കുടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ശരീരത്തിനു കിട്ടുന്നില്ല.

മിനറലുകളും പോഷക ഘടകങ്ങളും ശരീരം ആഗീരണം ചെയ്യുന്നതിന് ചായ തടസ്സം നില്‍ക്കാറുണ്ട്. അത് ശര്‍ക്കരയിട്ടതായാലും പഞ്ചസാരയിട്ടതായാലും.

പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ഉപയോഗിച്ചാലും ഇന്‍സുലിന്‍ വര്‍ദ്ധിക്കുന്നത് കുറയ്ക്കാന്‍ സാധിക്കില്ല. ശര്‍ക്കര ആയാലും തേന്‍ ആയാലും ഒരിക്കലും പഞ്ചസാരയ്ക്കു പകരം ഉപയോഗിച്ചതുകൊണ്ട് കാര്യമില്ലെന്നും ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.