ക്യാൻസർ സാധ്യത: യു.എസിൽ ലക്ഷക്കണക്കിന് വിഷാദരോഗ മരുന്നുകൾ തിരിച്ചുവിളിക്കുന്നു

ക്യാൻസർ സാധ്യത: യു.എസിൽ ലക്ഷക്കണക്കിന് വിഷാദരോഗ മരുന്നുകൾ തിരിച്ചുവിളിക്കുന്നു

Breaking News Health

ക്യാൻസർ സാധ്യത: യു.എസിൽ ലക്ഷക്കണക്കിന് വിഷാദരോഗ മരുന്നുകൾ തിരിച്ചുവിളിക്കുന്നു
പി പി ചെറിയാൻ

വാഷിംഗ്ടൺ: അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘ഡ്യുലോക്സെറ്റിൻ’ (Duloxetine) എന്ന വിഷാദരോഗ മരുന്ന് വൻതോതിൽ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു.

മരുന്നിൽ ക്യാൻസറിന് കാരണമായേക്കാവുന്ന ‘എൻ-നൈട്രോസോ-ഡ്യുലോക്സെറ്റിൻ’ (N-nitroso-duloxetine) എന്ന രാസവസ്തുവിന്റെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘തോവ’ ഉത്പാദിപ്പിച്ച 3,70,000-ത്തോളം കുപ്പി മരുന്നുകളാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്.

‘സിംബാൽറ്റ’ (Cymbalta) എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് വിഷാദം, ഉത്കണ്ഠ, വിട്ടുമാറാത്ത ശരീരവേദന എന്നിവയ്ക്കാണ് സാധാരണയായി നൽകാറുള്ളത്.

തൽക്കാലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി.

എന്നാൽ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ രോഗികൾ ഈ മരുന്ന് കഴിക്കുന്നത് പെട്ടെന്ന് നിർത്തരുതെന്നും, പകരം സംവിധാനങ്ങൾക്കായി ഫാർമസിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.