ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍

ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍

Health

ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍
വൈറ്റമിന്‍ സി കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. അതുപോലെ നിരവധി ആരോഗ്യ സൌന്ദര്യ ഗുണങ്ങളുള്ള ഒരു ഫലം കൂടിയാണ് ഓറഞ്ച്.

നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഓറഞ്ച് സഹായിക്കുന്നു.

പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ ആഗീരണം വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച തടയാനും ഓറഞ്ച് ഫലപ്രദമാണ്.

ഓറഞ്ചിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ടിഷ്യുകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അതുപോലെ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിനും സഹായകരമാണ്.

ദഹന വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്തുകയും മലബന്ധം, പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാനും ഓറഞ്ച് സഹായിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.