ഉപ്പ്: അളവ് അറിഞ്ഞു കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ഉപ്പ്: അളവ് അറിഞ്ഞു കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

Health

ഉപ്പ്: അളവ് അറിഞ്ഞു കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. അത്രയ്ക്ക് ഒഴിവാക്കാനാവാത്തതാണ് ഉപ്പ്.

നമ്മുടെ ജീവിതത്തില്‍ സ്വാദ് നല്‍കുന്നതിനോടൊപ്പം ആരോഗ്യ കാര്യത്തിലും നമ്മുടെ ശരീരത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഉപ്പ്. നമ്മുടെ ശരീരത്തിലെ ഫ്ളൂയിഡ് സന്തുലനാവസ്ഥ നിലനിര്‍ത്താനും ഞരമ്പുകളുടെ കൃത്യമായ പ്രവര്‍ത്തനത്തിനും പേശികളുടെ സങ്കോചത്തിനുമെല്ലാം സഹായിക്കുന്നു.

എന്നാല്‍ ഉപ്പ് കൂടിയാലും ശരീരത്തിന് ദോഷമാണ്. അമിതമായ അളവിലുള്ള ഉപ്പിന്റെ ഉപയോഗം രക്ത സമ്മര്‍ദ്ദം കൂട്ടുകയും ഹൃദ്രോഗങ്ങളിലേക്കു നയിക്കുകയും ചെയ്യും. അതിനാല്‍ ഭക്ഷണ കാര്യത്തില്‍ ഉപ്പിന്റെ ഉപയോഗത്തില്‍ മിതത്വം പാലിക്കാന്‍ ശീലിക്കണം.

പായ്ക്കറ്റുകളില്‍ വരുന്ന സംസ്ക്കരിച്ച ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കി വീട്ടില്‍ സ്വന്തമായി പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശീലിക്കണം.

ഭക്ഷണം കേടുകൂടാതെ ദീര്‍ഘ നാള്‍ സൂക്ഷിക്കാനായി നിര്‍മ്മാതാക്കള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൂടുതല്‍ അളവില്‍ സോഡിയം ക്ളോറൈഡ്, മോണോ സോഡിയം ഗ്ളൂട്ടാമേറ്റ്, സോഡിയം ബൈ കാര്‍ബണേറ്റ്, സോഡിയം ബെന്‍ഡൊവേറ്റ് മുതലായവ ചേര്‍ക്കാനുള്ള സാദ്ധ്യതയുണ്ട്.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ നിര്‍ദ്ദേശ പ്രകാരം പ്രതിദിനം 2,300 മില്ലീഗ്രാം സോഡിയം വരെ കഴിക്കുന്നത് ആരോഗ്യ പ്രദമാണ്. അതായത് ഒരു ടീസ്പൂണ്‍ ഉപ്പ്.

എന്നാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവരോ ഹൃദ്രോഗത്തിനു സാദ്ധ്യതയുള്ളവരോ പ്രതിദിനം 1,500 മില്ലിഗ്രാം ആയി ചുരുക്കണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.