നൈജീരിയയിലെ പ്രമുഖ പാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തി

Breaking News Features Global Top News

നൈജീരിയയിലെ പ്രമുഖ പാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തി
തരാബ: നൈജീരിയായിലെ ജനകീയ പാസ്റ്റര്‍ ജോഷ്വാ അദായെ യാഥാസ്ഥിക മുസ്ളീങ്ങള്‍ വെട്ടിനുറുക്കി കൊലപ്പെടുത്തി. തരാബ സംസ്ഥാനത്തെ ജാലിംഗോ ഗ്രാമത്തില്‍വച്ച് ജനുവരി 23ന് ഒരു കൂട്ടം മുസ്ളീങ്ങള്‍ കൊലപ്പെടുത്തുകയായിരുന്നു.

 

പാസ്റ്റര്‍ ജോഷ്വാ ഒരു ആത്മീക മീറ്റിംഗില്‍ പങ്കെടുത്തു മടങ്ങവേ വഴിയില്‍ തന്റെ കാര്‍ ബ്രേക്ക്ഡൌണായി. ഇദ്ദേഹം അകലെയുള്ള ഒരു മെക്കാനിക്കിനെ ഫോണില്‍ വിവരം അറിയിച്ചു. മെക്കാനിക്കും സഹജോലിക്കാരും കൂടി കാറിനു സമീപമെത്തിയപ്പോള്‍ വഴിയില്‍ കാര്‍ മാത്രം കണ്ടു. പാസ്റ്ററെ കണ്ടില്ല. തുടര്‍ന്നു വിശദമായി അന്വേഷിച്ചപ്പോള്‍ അല്‍പം അകലെയായി വെട്ടിനുറുക്കപ്പെട്ട ജഡം കണ്ടെത്തുകയായിരുന്നു.

 

പ്രദേശത്തെ ക്രൈസ്തവ വിരുദ്ധരായ കന്നുകാലികളെ മേയ്ക്കുന്ന വര്‍ഗ്ഗക്കാരായ മുസ്ളീങ്ങളാണു കൊലപാതകത്തിനു പിന്നിലെന്നു പിന്നീട് പോലീസ് സ്ഥിരീകരിച്ചു. പാസ്റ്റര്‍ ജോഷ്വാ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയായിരുന്നു.

 

സഭാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബാന്റജി ഗ്രാമത്തില്‍ 400 പാവപ്പെട്ട കുട്ടികളെ സൌജന്യമായി വിദ്യാഭ്യാസം ചെയ്യിക്കുന്ന പ്രവര്‍ത്തനവും നടത്തിവരികയായിരുന്നു. മിഷന്‍ സംഘടനയായ ഇവാഞ്ചലിസ്റ്റിക്ക് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ അദ്ധ്യക്ഷനാണ് പാസ്റ്റര്‍ ജോഷ്വാ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.