പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്ലാസ്സ് മുറിയില്‍ കൊലപ്പെടുത്തി
പഞ്ചാബ്: മത അസഹിഷ്ണതയ്ക്കു കുപ്രസിദ്ധിയുള്ള പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയെ മുസ്ളീങ്ങളായ സഹപാഠികള്‍ ക്ളാസ്സ് മുറിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ആഗസ്റ്റ് 27-ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വെഹാരി ജില്ലയിലാണ് ദാരുണ സംഭവം നടന്നത്.
ഏലിയാവ് മസിയുടെ മകന്‍ ഷാരൂണ്‍ മസി (17) യാണ് അദ്ധ്യാപകന്റെ കണ്‍മുന്നില്‍ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ടത്. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉന്നത പഠന നിലവാരം പുലര്‍ത്തി വന്ന ഷാരൂണ്‍ ഉന്നത പഠനത്തിനായാണ് എം.സി. മോഡല്‍ ബോയ്സ് ഗവ. ഹൈസ്കൂളില്‍ ചേര്‍ന്നത്. സ്കൂള്‍ തുറന്ന് ആദ്യ ദിവസം തന്നെ മറ്റു കുട്ടികള്‍ ഷാരൂണിനെതിരെ തിരിയാന്‍ തുടങ്ങി.
ക്ലാസ്സിലെ ഏക ക്രിസ്ത്യാനിയായിരുന്നു ഷാരൂണ്‍ . അതുകൊണ്ട് ഞങ്ങള്‍ക്കൊപ്പം ഇരുന്നു പഠിക്കുവാന്‍ അനുവദിക്കില്ല എന്നു പറഞ്ഞു മറ്റു കുട്ടികള്‍ സംഘം ചേര്‍ന്നു അപമാനിക്കുകയും, കളിയാക്കുകയും ചെയ്യുക പതിവായിരുന്നു. 4-ാം ദിവസം ചില കുട്ടികള്‍ ഷാരൂണിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ രംഗം കണ്ട അദ്ധ്യാപകന്‍ പ്രതികരിക്കാതെ മാറിനിന്നു. ഗുരുതരമായി പരിക്കേറ്റ ഷാരൂണ്‍ പിന്നീട് മരണത്തിനു കീഴ്പ്പെടുകയായിരുന്നു.
ഇഷ്ടിക ചൂള പണിക്കാരനായ പിതാവ് ഏലിയാവ് തനിക്കു കിട്ടുന്ന കുറഞ്ഞ വേതനത്തിന്റെ ഒരു പങ്ക് തന്റെ മകന്റെ വിദ്യാഭ്യാസത്തിനായി കരുതി വെയ്ക്കുകയും വലിയ മോഹത്തോടെ സ്കൂളില്‍ അയയ്ക്കുകയുമായിരുന്നു. ഏലിയാവും ഷാരൂന്റെ മാതാവ് റിയാസ്ബീബിയും ഇപ്പോഴും കടുത്ത ദുഃഖത്തില്‍ കഴിയുകയാണ്. മകന്റെ വേര്‍പാടില്‍ അതീവ ദുഃഖിതരായ ഇവര്‍ തങ്ങള്‍ക്കു സംഭവിച്ച ദുരന്തത്തിന്റെ നടുക്കത്തിലാണ്.
സംഭവത്തെത്തുടര്‍ന്ന് ദൃക്സാക്ഷിയായ അദ്ധ്യാപകനെ ഡിസ്മിസ്സ് ചെയ്തു. കേസില്‍ അക്രമികളായ കുട്ടികള പോലീസ് കസ്റ്റഡിയിലടുത്തു. മുഹമ്മദ് അഹമ്മദ് റാണ എന്ന വിദ്യാര്‍ത്ഥിയ പലീസ് അറസ്റ്റു ചയ്തു കേസടുത്തു. ഇയാള്‍ കൊലപാതകം ഏറ്റെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്നു ബ്രിട്ടീഷ്-പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ഷാരൂന്റെ കുടുംബത്തിനുവേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും നിയമ നടപടികള്‍ക്കു പിന്തുണ അറിയിക്കുകയും ചെയ്തു.

