ദൈവദൂഷണ നിയമത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു

Breaking News Global

ദൈവദൂഷണ നിയമത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു
പഞ്ചാബ്: പാക്കിസ്ഥാനില്‍ പഞ്ചാബ് പ്രവിശ്യയില്‍ പാസ്റ്റര്‍ ദൈവദൂഷണം നടത്തിയെന്നാരോപിച്ച് അറസ്റ്റു ചെയ്തു.

 

പഞ്ചാബിലെ ഗുജറാത്തില്‍ ബിബ്ളിക്കല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ അഫ്താബ് ഗില്‍ ‍, സഹോദരന്‍ യുനിതാന്‍ ഗില്‍ ഉള്‍പ്പെടെ നാലു പേരാണ് അറസ്റ്റു ചെയ്യപ്പെട്ടത്.

 

ഒരു ഓര്‍ഡിനേഷന്‍ ശുശ്രൂഷയോടനുബന്ധിച്ച് പബ്ളിഷ് ചെയ്ത നോട്ടീസില്‍ ഉറുദു വാക്കായ ‘റസൂല്‍ ‍’ എന്ന പദം ഉപയോഗിച്ചതിനാണ് കേസെടുത്തത്. റസൂല്‍ എന്ന വാക്കിന്റെ അര്‍ത്ഥം അപ്പോസ്തോലന്‍ ‍, യേശുവിന്റെ ശിഷ്യന്‍ എന്നൊക്കെയാണ്.

 

എന്നാല്‍ മുസ്ളീങ്ങള്‍ മുഹമ്മദ് പ്രവാചകന്റെ പേരായി റസൂല്‍ എന്ന പദം പൊതുവായി ഉപയോഗിക്കുന്നു. ആ വാക്ക് ഉപയോഗിച്ചതിനാണ് അറസ്റ്റു ചെയ്തത്. ഇത് ദൈവദൂഷണമാണെന്ന് ആരോപിക്കുന്നു. യുനിതാന്‍ ഗില്‍ നല്ല രീതിയില്‍ ഒരു വ്യാപാര സ്ഥാപനവും ഇംഗ്ളീഷ് മീഡിയം സ്കൂളും നടത്തിവരികയാണ്.

 

ഇതിനെ എതിര്‍ക്കുന്നവരാണ് വ്യാജ ആരോപണം ഉന്നയിച്ച് കേസെടുത്തതെന്ന് യുനിതാന്‍ ആരോപിച്ചു. തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണ് ശ്രമെന്നും യുനിതാന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.