ഹോങ്കോങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്ത പാസ്റ്റേഴ്സ് കോണ്‍ഫറന്‍സ് നടന്നു

Breaking News Global Top News

ഹോങ്കോങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്ത പാസ്റ്റേഴ്സ് കോണ്‍ഫറന്‍സ് നടന്നു
ഹോങ്കോങ്: ഹോങ്കോങ്ങില്‍ മാര്‍ച്ച് 6 മുതല്‍ 9 വരെ നടന്ന പാസ്റ്റേഴ്സ് കോണ്‍ഫറന്‍സില്‍ ചൈനയില്‍നിന്നും തായ്ലന്റില്‍നിന്നുമായി 2000 പേര്‍ പങ്കെടുത്തു.

 

4 ദിവസങ്ങളിലായി നടന്ന കോണ്‍ഫറന്‍സില്‍ പാസ്റ്റര്‍മാര്‍ ‍, സഭാ തോക്കള്‍ ‍, അഭിഭാഷകര്‍ ‍, ക്രൈസ്തവ എഴുത്തുകാര്‍ ‍, പ്രൊഫസര്‍മാര്‍ ‍, വേദപണ്ഡിതന്മാര്‍ ‍, വേദപഠിതാക്കള്‍ ‍, സുവിശേഷകര്‍ എന്നിവര്‍ പങ്കെടുത്തു ആത്മചൈതന്യം പ്രാപിച്ചു. ചൈനയില്‍നിന്നും തായ്വാനില്‍നിന്നും എത്തിയ നൂറോളം പാസ്റ്റര്‍മാര്‍ക്ക് പോലീസ് പ്രവേശനാനുമതി നല്‍കിയിരുന്നില്ല.

 

എന്നാല്‍ 2000 ത്തോളെ പ്രതിനിധികള്‍ പങ്കെടുത്തത് വന്‍ വിജയമായിരുന്നു. ചൈനീസ് ഭരണകൂടത്തിനു കീഴിലാണ് ഇപ്പോള്‍ ഹോങ്കോങ്. ചൈനീസ് എയ്ഡ്, ചൈന മിനിസ്ട്രീസ് ആന്‍ഡ് ഇവാഞ്ചലിസ്റ്റിക് മിനിസ്ട്രീസ് എന്നീ സംഘടനകളാണ് സംഘാടകര്‍ ‍.

 

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കോണ്‍ഫറന്‍സ് ക്രമീകരിച്ചത്. ഏഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി നിരവധി സഭാ നേതാക്കന്മാരും പാസ്റ്റര്‍മാരും ക്ലാസുകള്‍ നയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.