ബ്ളസിംഗ് ഗാസിയാബാദ്

ബ്ളസിംഗ് ഗാസിയാബാദ് ഗാസിയാബാദ്: ഗാസിയാബാദ് ഐപിസി കര്‍മ്മേല്‍ ചര്‍ച്ചിന്റെയും ഗാസിയാബാദ് ഡിസ്ട്രിക്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമീപ സ്ഥലങ്ങളിലെ വിവിധ പെന്തക്കോസ്തു സഭകളെ സഹകരിപ്പിച്ചുകൊണ്ട് 12-ാമതു ബ്ളസിംഗ് ഗാസിയാബാദ് കണ്‍വന്‍ഷന്‍ നവംബര്‍ 4-5 വരെ സെക്ടര്‍ 23 രാംലീല മൈതാനത്തു നടക്കും.   പാസ്റ്റര്‍ സാമുവേല്‍ എം. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ വി.ഒ. വര്‍ഗീസ് പ്രസംഗിക്കും. ഐപിസി ഡല്‍ഹി സ്റ്റേറ്റ് ഗായകസംഘം ‘ദി ഹെവന്‍ലി ബീറ്റ്സ്’ ഗാനങ്ങള്‍ ആലപിക്കും. ഞായറാഴ്ച പകല്‍ ഐപിസി ഗാസിയാബാദ് ഡിസ്ട്രിക്ടിലെ പ്രാദേശിക സഭകളുടെ […]

Continue Reading

നൈജീരിയായില്‍ ക്രൈസ്തവ ഗ്രാമത്തില്‍ ആക്രമണം, 28 മരണം

നൈജീരിയായില്‍ ക്രൈസ്തവ ഗ്രാമത്തില്‍ ആക്രമണം, 28 മരണം പ്ളേറ്റോ: നൈജീരിയായില്‍ മുസ്ളീം ഫുലാനി വിഭാഗക്കാരായ തീവ്രവാദികള്‍ ക്രൈസ്തവരുടെ ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ 28 പേര്‍ മരിച്ചു.   പ്ളേറ്റോ സംസ്ഥാനത്ത് മിയാന്‍ഗോ ജില്ലയില്‍ നികഡോറോണ്‍ ഗ്രാമത്തില്‍ ഒരു സംഘം ആയുധധാരികളായ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പിലാണ് ക്രൈസ്തവ സ്ത്രീകളും കുട്ടികളുമടക്കം 28 പേര്‍ മരിച്ചത്.   കന്നുകാലികളെ മേയ്ക്കുന്ന ഗോത്രവിഭാഗക്കാരായ ഇസ്ളാമിക തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നൈജീരിയ മിയാഗോ സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. […]

Continue Reading

ജാര്‍ഖണ്ഡില്‍ ആദിവാസി ക്രൈസ്തവര്‍ക്കു റേഷന്‍ നിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ ആദിവാസി ക്രൈസ്തവര്‍ക്കു റേഷന്‍ നിഷേധിക്കുന്നു റാഞ്ചി: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഭക്ഷണ സാധനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി ജാര്‍ഖണ്ഡിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയില്‍ അധികൃതരുടെ ക്രൂരത. ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ലേറ്റ്ഹര്‍ ജില്ലയിലെ റഹ്ളഡാഗിലാണ് അനീതി നടപ്പാക്കുന്നത്.   ഗ്രാമത്തിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കനുവദിച്ച റേഷന്‍ ഭക്ഷണ സാധനങ്ങളാണ് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ സാധുക്കളായ കുടുംബങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നത്. ഇവിടെ ചെറിയ നഗരത്തിനു സമീപമായി നൂറോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നു.   ഇവരെല്ലാം വ്യത്യസ്ത ഗോത്രവിഭാഗക്കാരാണ്. താക്കൂര്‍ ‍, സോണ്ടിക്, സാ, ഉറൂണ്‍ […]

Continue Reading

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതിനെ എതിര്‍ത്ത 14-കാരനെ പോലീസ് മര്‍ദ്ദിച്ചു കൊന്നു

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതിനെ എതിര്‍ത്ത 14-കാരനെ പോലീസ് മര്‍ദ്ദിച്ചു കൊന്നു ലാഹോര്‍ ‍: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ ഒരു രക്തസാക്ഷികൂടി.അര്‍സലന്‍ മസി (14) എന്ന വിദ്യാര്‍ത്ഥിയാണ് നിയമപാലകരുടെ ക്രൂരമായ മര്‍ദ്ദനത്തിലും പീഢനത്തിലും കൊല്ലപ്പെട്ടത്.   ഒക്ടോബര്‍ 9-ന് തിങ്കളാഴ്ച പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഷെയ്ക്കുപുര ജില്ലയിലെ ജുബ്രാന്‍ മാണ്ടി ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. മുഷതാക് മസി എന്ന ക്രൈസ്തവ വിശ്വാസിയുടെ മകനാണ് അര്‍സലന്‍ മസി. അര്‍സലന്‍ സ്കൂള്‍ വിട്ട് ഐഡിയല്‍ സയന്‍സ് അക്കാഡമി എന്ന […]

Continue Reading

ജീവിതം ദൈവവഴിയിലൂടെ

ജീവിതം ദൈവവഴിയിലൂടെ വേര്‍പാടിന്റെ മുറിവുകളും സ്നേഹത്തിന്റെ വ്യാകുലതകളും നിത്യേന അനുഭവിക്കുന്നവരാണ് മനുഷ്യരില്‍ ഏറിയ പങ്കും. ദുഃഖത്തിന്റെയും ഏകാന്തതയുടെയും ആഴം മനുഷ്യര്‍ക്ക് അളന്നു തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഏതു കടുത്തപാറയിലും അലിവിന്റെയും സ്നേഹത്തിന്റെയും ഉറവുകള്‍ ഉണ്ടായിരിക്കും.   പാറപൊട്ടിച്ച് അതിനുള്ളില്‍ നിന്ന് ലഭിക്കുന്ന ഉറവയ്ക്ക് മറ്റുള്ളവയെക്കാള്‍ കുളിര്‍മ്മയും മധുരവും ഉണ്ടായിരിക്കും. കടുത്ത മനസ്സ് വല്ലാത്ത ഒരു പ്രശ്നമാണ്. ആരും കടുത്തമനസ്സോടെ ജനിക്കുന്നില്ല. എന്നാല്‍ ജീവിത അനുഭവം പലരേയും ആവിധം ആക്കിത്തീര്‍ക്കുന്നു. ഏകാന്തതയിലെ ആലോചനയും പ്രാര്‍ത്ഥനയും മനസ്സില്‍ നന്മയുടെ നീറുറവയായി തീരുമ്പോള്‍ […]

Continue Reading

യിസ്രായേല്‍ വിരുദ്ധത; യുനെസ്കോയില്‍നിന്നും അമേരിക്കയും യിസ്രായേലും പിന്മാറി

യിസ്രായേല്‍ വിരുദ്ധത; യുനെസ്കോയില്‍നിന്നും അമേരിക്കയും യിസ്രായേലും പിന്മാറി യെരുശലേം: യുനെസ്കോ (യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ‍) യിലെ അംഗത്വത്തില്‍ നിന്നും അമേരിക്ക പിന്മാറിയതിനു പിന്നാലെ യിസ്രായേലും പിന്മാറി.   യുനെസ്കോ യിസ്രായേല്‍ വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് പിന്മാറ്റമെന്ന് അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. യുനെസ്കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011-ല്‍ അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. പലസ്തീന്‍ അതോറിട്ടിക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെത്തുടര്‍ന്നായിരുന്നു നടപടി. 2011-ല്‍ പലസ്തീനിന് യുനെസ്കോയില്‍ അംഗത്വം നല്‍കിയിരുന്നു. […]

Continue Reading

ഐപിസി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനങ്ങള്‍ നവംബര്‍ 14-നു തുടക്കമാകും

ഐപിസി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനങ്ങള്‍ നവംബര്‍ 14-നു തുടക്കമാകും കുമ്പനാട്: ഐപിസി സംസ്ഥാന ശുശ്രൂഷക സമ്മേളനങ്ങള്‍ കേരളത്തിന്റെ മൂന്നു മേഖലകളിലായി നവംബര്‍ 14-23 വരെ നടക്കും.   രണ്ടു ദിനങ്ങളിലായി മൂന്നു സ്ഥലങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ “സഭാ വളര്‍ച്ച” എന്നതാണു ചിന്താവിഷയം. പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ രാജു പൂവക്കാല അദ്ധ്യക്ഷത വഹിക്കും. പ്രാദേശിക സഭാ വളര്‍ച്ചയുടെ തത്വങ്ങള്‍ അനുഭവമാക്കിയ പാസ്റ്റര്‍ ഡി. മോഹന്‍ (ചെന്നൈ), പാസ്റ്റര്‍ രവി മണി […]

Continue Reading

സിറിയ: കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 3000 പേര്‍

സിറിയ: കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 3000 പേര്‍ അല്‍ ‍-ഖ്വറിയട്ടന്‍ ‍: 3 വര്‍ഷത്തിലേറെയായി സിറിയയില്‍ നടന്നു വരുന്ന ആഭ്യന്തര യുദ്ധത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ മാത്രം 3000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.   ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സിറിയയിലെ ചില പ്രദേശങ്ങള്‍ പിടിച്ചടക്കിയതിനെത്തുടര്‍ന്നു സിറിയന്‍ സൈന്യവും റഷ്യന്‍ സേനയും നടത്തിയ ആക്രമണങ്ങളിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. മദ്ധ്യ സിറിയയിലെ അല്‍ ‍-ഖ്വാറിയട്ടന്‍ നഗരം കഴിഞ്ഞ ഞായറാഴ്ച ഐ.എസ്. പിടിച്ചെടുത്തു. 2011-ലെ കണക്കു പ്രകാരം അല്‍ ‍-ഖ്വറിയട്ടനില്‍ […]

Continue Reading

അയര്‍ലന്റ് യുപിഎഫ് കോണ്‍ഫ്രന്‍സ് 27 മുതല്‍

അയര്‍ലന്റ് യുപിഎഫ് കോണ്‍ഫ്രന്‍സ് 27 മുതല്‍ ഡബ്ളിന്‍ ‍: അയര്‍ലന്റിലെയും നോര്‍ത്തേണ്‍ അയര്‍ലന്റിലെയും മലയാളി പെന്തക്കോസതു സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ (യു.പി.എഫ്) പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 27,28, തീയതികളില്‍ ഡബ്ളിനില്‍ നടക്കും.   പ്രസിഡന്റ് പാസ്റ്റര്‍ സജീവ് ഡാനിയേല്‍ ഉദഘാടനം ചെയ്യും. പാസ്റ്റര്‍ സാം ജോര്‍ജ്ജ് (യു.എസ്.എ.) മുഖ്യ പ്രഭാഷകനായിരിക്കും. യുവജനങ്ങള്‍ക്കു വേണ്ടിയുള്ള മീറ്റിങ്ങുകളില്‍ പാസ്റ്റര്‍ നെല്‍സണ്‍ സാം ക്ലാസെടുക്കും.   സഭകളുടെ ഐക്യത്തിനും ആത്മീകോന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യു.പി.എഫിന്റെ പ്രഥമ കോണ്‍ഫ്രന്‍സ് […]

Continue Reading

മറിയ ചുഴലിക്കാറ്റ്; 3000 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു

മറിയ ചുഴലിക്കാറ്റ്; 3000 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു പ്യുര്‍ട്ടോറികോ: വടക്കന്‍ അമേരിക്കന്‍ ദ്വീപായ പ്യുര്‍ട്ടോറികോയില്‍ കഴിഞ്ഞ മാസം ആഞ്ഞടിച്ച മറിയ ചുഴലിക്കാറ്റിനെത്തുടര്‍ന്നു 3000 ചര്‍ച്ചുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്തതായി റിപ്പോര്‍ട്ട്.   ദ്വീപില്‍ 10 ലക്ഷത്തോളം പ്രോട്ടസ്റ്റന്റ് ക്രൈസ്തവരുണ്ട്. വിവിധ ക്രൈസ്തവ സഭകളുടെ 3000 ത്തിലേറെ ആരാധനാലയങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായി നാഷണല്‍ ഹിസ്പാനിക് ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ച കണക്കുകളില്‍ വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം, കെട്ടിടങ്ങളും മരങ്ങളും നിലംപതിച്ചത് തുടങ്ങിയവ മൂലം പത്തുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.   […]

Continue Reading