ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ തട്ടിക്കൊണ്ടു പോയവരുടെ വീഡിയോ പുറത്തുവിട്ടു

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ തട്ടിക്കൊണ്ടു പോയവരുടെ വീഡിയോ പുറത്തുവിട്ടു

Africa Breaking News

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ തട്ടിക്കൊണ്ടു പോയവരുടെ വീഡിയോ പുറത്തുവിട്ടു
നൈജീരിയായില്‍ തട്ടിക്കൊണ്ടുപോയ 11 ക്രൈസ്തവരുടെ വീഡിയോ ചിത്രം തീവ്രവാദികള്‍ പുറത്തുവിട്ടു.

ഒരു പ്രാദേശിക കോളേജിലെ ലക്ചററായ ബിട്രസ് ബിവലയുടെ വീഡിയോ ഉള്‍പ്പെടെ നേരത്തെ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരുടെ വീഡിയോയാണ് പുറത്തു വിട്ടത്. ഇവരൊക്കെ വിവിധ സ്ഥലങ്ങളില്‍നിന്നും കഴിഞ്ഞ ജൂലൈ മുതല്‍ തട്ടിക്കൊണ്ടു പോകപ്പെട്ടവരാണ്.

ഇവരൊക്കെ കടുത്ത പീഢനങ്ങളുടെ നടുവിലാണ് തടവറകളില്‍ കഴിയുന്നതെന്നാണ് കരുതപ്പെടുന്നത്. നൈജീരിയയില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാമാണ് തട്ടിക്കൊണ്ടു പോയത്.

ക്രൈസ്തവര്‍ തീവ്രവാദികളുടെ രഹസ്യ തടങ്കലിലാണ് കഴിയുന്നത്. ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നൈജീരിയ എന്ന സംഘടന തട്ടിക്കൊണ്ടു പോയവരെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

നേരത്തെയും സമാനമായ രീതിയില്‍ തട്ടിക്കൊണ്ടുപോയി വന്‍ മോചന ദ്രവ്യം വാങ്ങി വിട്ടയച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.

Comments are closed.