ലൂക്കോസിന്റെ സുവിശേഷം ആംഗ്യഭാഷയില്‍ ദശലക്ഷക്കണക്കിനു ബധിരരിലേക്ക് എത്തിക്കുന്നു
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ബധിരരും കേള്‍വിക്കുറവുമുള്ളവരിലേക്കും യേശുക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു പുതിയ ഉറവിടം ബൈബിള്‍ മാധ്യമ കമ്പനിയായ റവലേഷന്‍ മീഡിയ ഇന്റര്‍നാഷണല്‍ മിഷന്‍ ബോര്‍ഡുമായി (ഐഎംബി) സഹകരിച്ച് ആരംഭിച്ചു.
ആനിമേറ്റഡ് റിസോഴ്സ് ലൂക്കോസിന്റെ സുവിശേഷം അമേരിക്കന്‍ ആംഗ്യ ഭാഷയില്‍ പദാനുപദം അവതരിപ്പിക്കും. സ്ക്രീനിന്റെ അടിയില്‍ ഒരു ആംഗ്യ ഭാഷാ വ്യാഖ്യാതാവിനെ ഉപയോഗിക്കുന്നതിനു പകരം കഥാപാത്രങ്ങള്‍ തന്നെ കഥയിലുടനീളം അവതരിപ്പിക്കും.
ലോകമെമ്പാടുമുള്ള 70 ദശലക്ഷത്തിലധികം ബധിരരായ ആളുകളിലേക്ക് സുവിശേഷം എത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
ഇന്ന് സുവിശേഷം എത്തിച്ചേര്‍ന്നതായി കണക്കാക്കപ്പെടുന്നത് വെറും 2 ശതമാനം പേരില്‍ മാത്രമാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ബധിരരായ വ്യക്തികളെ രണ്ടാം തര പൌരന്മാരായാണ് പരിഗണിക്കുന്നത്.
റവലേഷന്‍ മീഡിയായുടെ സ്ഥാപകനും സിഇഒയുമായ സ്റ്റീവ് ക്ളെയര്‍ പറഞ്ഞു. ബധിരരായ ഈ വ്യക്തികള്‍ പലപ്പോഴും അവഗണിക്കപ്പെട്ടവരും സ്നേഹിക്കപ്പെടാത്തവരുമായി തോന്നുന്നു.
അവര്‍ക്ക് മനസ്സിലാകുന്ന ആകര്‍ഷകമായ ദൃശ്യങ്ങള്‍ നിറഞ്ഞ ഒരു ഫോര്‍മാറ്റിലൂടെ സുവിശേഷത്തിന്റെ പ്രത്യാശയും സുവാര്‍ത്താ ദൂതും അവരുടെ കൈകളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൌത്യം. അദ്ദേഹം പറഞ്ഞു.

