ആഗോള വിശപ്പിനെതിരെ നടപടിയെടുക്കാന്‍ മൂന്ന് ക്രിസ്ത്യന്‍ സംഘടനകളുടെ കത്ത്

ആഗോള വിശപ്പിനെതിരെ നടപടിയെടുക്കാന്‍ മൂന്ന് ക്രിസ്ത്യന്‍ സംഘടനകളുടെ കത്ത്

Breaking News Global

ആഗോള വിശപ്പിനെതിരെ നടപടിയെടുക്കാന്‍ മൂന്ന് ക്രിസ്ത്യന്‍ സംഘടനകളുടെ കത്ത്

ആഗോള തലത്തിലെ ഒരു മാരക പ്രതിസന്ധിയായ വിശപ്പും പോഷകാഹാരക്കുറവും അവസാനിപ്പിക്കാന്‍ സര്‍ക്കാരുകളെയും സ്ഥാപനങ്ങളെയും വിശ്വാസികളെയും ആഹ്വനം ചെയ്യുന്ന ഒരു സംയുക്ത തുറന്ന കത്തില്‍ പ്രമുഖ മൂന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ ഒപ്പിട്ടു.

ഇറാനും യിസ്രായേല്‍-യുഎസ്. സഖ്യവും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം വികസ്വര രാജ്യങ്ങളില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ പ്രധാനമായും ആഫ്രിക്കയിലും ഏഷ്യയിലും 45 ദശലക്ഷം ആളുകളെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ലോക ഭക്ഷ്യ പ്രോഗ്രാം അഭിപ്രായപ്പെട്ടു.

വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ക്രിസ്ത്യന്‍ സഹായ സംഘടനകളായ കാരിത്താസ് ഇന്റര്‍നാഷണലും വേള്‍ഡ് വിഷന്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് സംയുക്ത തുറന്ന കത്ത് തയ്യാറാക്കിയത്.

സമൃദ്ധിയുടെ ഇടയിലുള്ള വിശപ്പിനെ ഒരു ധാര്‍മ്മിക പരാജയം എന്നു വിശേഷിപ്പിച്ചു. നിലവിലുള്ള വിവിധ സംഘര്‍ഷങ്ങളും അവ മൂലം കുടിയിറക്കപ്പെട്ടവരും മാത്രമല്ല സാമ്പത്തിക അസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവുമാണ് ലോക പട്ടിണിക്ക് കാരണമെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു.

318 ദശലക്ഷം ആളുകള്‍ പ്രതിസന്ധി നിലവാരത്തിലുള്ള പട്ടിണി നേരിടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന 2026-ലെ ഭക്ഷ്യ പ്രതിസന്ധീകളെക്കുറിച്ചുള്ള ആഗോള റിപ്പോര്‍ട്ട് കത്തില്‍ ഉദ്ധരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.