ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നത് തുടരുമെന്ന് നെതന്യാഹു

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നത് തുടരുമെന്ന് നെതന്യാഹു

Breaking News Top News West Asia

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നത് തുടരുമെന്ന് നെതന്യാഹു

യെരുശലേം: ആക്രമണങ്ങള്‍ക്കിടയിലും യിസ്രായേല്‍ തങ്ങളുടെ ക്രിസ്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുന്നത് തുടരുമെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ഈസ്റ്റര്‍ ദിനത്തിലെ സന്ദേശത്തില്‍ പ്രഖ്യാപിച്ചു.

രാഷ്ട്ര തലസ്ഥാനമായ യെരുശലേമിനുനേരെ മിസൈലുകള്‍ തൊടുത്തുവിട്ടിട്ടും ക്രിസ്ത്യന്‍ സമൂഹം അഭിവൃദ്ധിയും വളര്‍ച്ചയും കൈവരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സിറിയ, ലെബനന്‍, നൈജീരിയ, തുര്‍ക്കി അതിനപ്പുറമുള്ള മധ്യപൂര്‍വ്വ ദേശങ്ങളില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നു.

എന്നാല്‍ നമ്മുടെ പ്രദേശത്ത്, യിസ്രായേല്‍ മാത്രമാണ് നമ്മുടെ ക്രിസ്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുന്നത്. അത് തുടരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു.

ആക്രമണങ്ങള്‍ക്കിടിയിലും ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമാണ്. ജീവന്‍ സംരക്ഷിക്കുക, സ്വാതന്ത്ര്യം സംരക്ഷിക്കുക, ഓരോ വിശ്വാസിയും സമാധാനത്തോടെ പ്രാര്‍ത്ഥിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുക.

യിസ്രായേലിലും അമേരിക്കയിലും ലോകമെമ്പാടുമുള്ള ഞങ്ങളുടെ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്ക്, ഞങ്ങള്‍ നിങ്ങള്‍ക്ക് അനുഗ്രഹകരവും സന്തോഷകരവുമായ ഒരു ഈസ്റ്റര്‍ ആശംസിക്കുന്നു.

സോഷ്യല്‍ മീഡിയിയാല്‍ യിസ്രായേലിന്റെ നേതാവ് കുറിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.