ഇറാന്‍ ഭരണകൂടത്തിനുമേല്‍ യിസ്രായേല്‍ കൊണ്ടുവന്ന 10 ബാധകള്‍ നെതന്യാഹു വിശദീകരിച്ചു
യെരുശലേം: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യിസ്രായേല്‍ പ്രധാനമന്ത്രി ഒരു മാസത്തെ പ്രധാനപ്പെട്ട നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ടു.
ഇറാന്‍ ഭരണകൂടത്തെ കീഴടക്കിയ, യിസ്രായേല്‍ അയച്ച 10 ബാധകള്‍ എണ്ണി പറഞ്ഞുകൊണ്ട് നെതന്യാഹു കഴിഞ്ഞ ദിവസം രാജ്യത്തോട് സംസാരിച്ചു.
യിസ്രായേല്‍ കൊണ്ടുവന്ന 10 ബാധകള്‍ക്കൊപ്പം അതില്‍ ആണവായുധങ്ങളും, മിസൈലുകളും ഉല്‍പ്പാദിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ വ്യവസായിക ശേഷി തകര്‍ക്കല്‍ പ്രധാനമായും ഉള്‍പ്പെടുന്നു.
നെതന്യാഹു പറഞ്ഞ 10 ബാധകള്‍: ഗാസയില്‍ ഹമാസിനുള്ള പ്രഹരം, ലെബനനില്‍ ഹിസ്ബുള്ളയ്ക്കുള്ള പ്രഹരം, സിറിയയില്‍ അസാദ് ഭരണകൂടത്തിനുള്ള പ്രഹരം, യെഹൂദ്യയിലെയും ശമര്യയിലെയും തീവ്രവാദ സംഘടനകള്‍ക്കുള്ള പ്രഹരം, യെമനില്‍ ഹൂത്തികള്‍ക്കുള്ള പ്രഹരം, ഇറാനുമായുള്ള അഞ്ച് പ്രഹരങ്ങള്‍ കൂടി.
അവരുടെ ആണവ പദ്ധതികള്‍ക്കുള്ള പ്രഹരം, അവരുടെ മിസൈലുകള്‍ക്കുള്ള പ്രഹരം, ഭരണകൂടത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ക്കുള്ള പ്രഹരം, അടിച്ചമര്‍ത്തല്‍ ശക്തികള്‍ക്കുള്ള പ്രഹരം, ആദ്യ ജാതന്മാരുടെ പ്ളേഗ് അല്ലെങ്കില്‍ നമ്മുടെ കാര്യത്തില്‍ മുതിര്‍ന്ന നേതൃത്വത്തിനുള്ള പ്രഹരം, എന്നിവയാണ്.
എന്നിരുന്നാലും 10 ബാധകള്‍ക്കു ശേഷമുള്ള ഫറവോന്‍ യിസ്രായേല്‍ ജനതയെ ദ്രോഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പക്ഷെം യിസ്രായേല്‍ പോരാട്ടം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. നെതന്യാഹു ചൂണ്ടിക്കാട്ടി.

