ദൈവം വംശീയ വേര്‍തിരിവ് നിശ്ചയിച്ചതാണെന്ന് വാദിച്ച പാസ്റ്ററെ സഭ പുറത്താക്കി
ദൈവം വംശീയ വേര്‍തിരിവ് നിശ്ചയിച്ചതാണെന്നും ആളുകള്‍ സ്വന്തം വംശീയത അല്ലെങ്കില്‍ ഗോത്രങ്ങള്‍ക്കുള്ളില്‍ മാത്രമേ ജീവിക്കാവു എന്നും വിവാഹം കഴിക്കാവു എന്നും വാദിച്ചതിന് റിഫോംഡ് പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് അമേരിക്ക ഒരു പാസ്റ്ററെ പുറത്താക്കി.
ശനിയാഴ്ച നടന്ന ഒരു സഭാ വിചാരണയെത്തുടര്‍ന്ന് റവ. സാമുവല്‍ കെച്ചമിനെ (42) ആണ് അല്ലെഗോവിന്‍ പ്രസ്ബിറ്ററി സഭയില്‍നിന്നും പുറത്താക്കിയത്. 3,5,6 കല്‍പ്പനകള്‍ ലംഘിച്ചതിനും വിശ്വാസ ത്യാഗിയായ മൈക്കല്‍ സ്പാംഗ്ളെര്‍ സ്ഥാപിച്ച ദുരുപദേശ സഭയോട് ബന്ധം സ്ഥാപിച്ചതിനുമാണ് ഏഴായിരത്തോളം അംഗങ്ങളുള്ള ഒരു ചെറിയ കൂട്ടമായ റിഫോംഡ് പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചിന്റെ ശുശ്രൂഷയില്‍നിന്നും കെച്ചമിനെ പുറത്താക്കിയത്.
ദുരുപദേശ സഭ വാദിക്കുന്ന, മതം പഠിപ്പിക്കുന്ന രക്തബന്ധ വാദത്തെ സ്വീകരിച്ചതിന് സഭയുടെ പാസ്റ്ററായി സേവനം അനുഷ്ഠിച്ചുവന്ന കെച്ചമിനെ പുറത്താക്കിയതായി പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച് നിരീക്ഷകനായ എലി മക്ഗോവിന്‍ എക്സില്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.
കെച്ചമിന്‍ തന്റെ വീക്ഷണങ്ങള്‍ ബൈബിള്‍ അധിഷ്ഠിതമാണെന്നു വാദിച്ചുകൊണ്ട് ധിക്കാരപരമായി തുടര്‍ന്നു. അദ്ദേഹം ആരോപിച്ചു വെള്ളക്കാരുടെ മേധാവിത്വം ഒരു യാഥാര്‍ത്ഥ്യമാണ് എന്നു വാദിക്കുന്ന മൈക്കിള്‍ 2024-ലസ് സ്ഥാപിച്ച വ്യാജ സഭയുമായി ബന്ധപ്പെട്ടതിനെ അനുകൂലിച്ചു.
ഈ ദുരുപദേശ സഭയുടെ പ്രധാന വാദം കൈനിസം, വൈറ്റ് റീപ്ളേസ്മെന്റ് എന്നിവയാണ്. അതായത് ഏതു ഗോത്രത്തിലോ വംശത്തിലോ ആണ് ആളുകള്‍ ഉള്ളത് അവരുടെ ആ ക്രമം തുടരുകയും വിവാഹ ബന്ധം സ്ഥാപിക്കുക, ജീവിക്കുക എന്ന വാദം .
ഇത് ദൈവം അംഗീകരിച്ചതാണെന്നും ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അതിലേക്ക് വെള്ളക്കാരുടെ ഐക്യവും രൂപീകരണവും മാത്രം ലക്ഷ്യമാക്കിയാണ് ഇവര്‍ നിലനില്‍ക്കുന്നത്. തികച്ചും ദൈവ വചന വിരുദ്ധമായതാണ് ഈ വാദം. വംശങ്ങളെയും ഗോത്രങ്ങളെയും നിശ്ചയിച്ചത് ദൈവമല്ല.

