2000-ത്തിലധികം ആളുകള്‍ മരിച്ചു; ഇറാന്‍ ജനതയുടെ കണ്ണുകള്‍ യു.എസിലേക്കെന്ന് റിപ്പോര്‍ട്ട്
ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ ഭരണം അട്ടിമറിക്കാനായിദശലക്ഷക്കണക്കിനു ജനത നടത്തുന്ന പോരാട്ടം ശക്തമായിക്കൊണ്ടിരിക്കെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ ഇതുവരെയും 2000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
135 സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മരിച്ചതായും യു.എസ്. ആസ്ഥാനമായുള്ള ഹ്യൂമണ്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാക്കി ക്രിസ്ത്യന്‍ റിലിഫ് കൌണ്‍സിലിന്റെ സ്ഥാപകയും പ്രസിഡന്റുമായ ജൂലിയാന തൈമുറാസി പ്രതിഷേധക്കാരുടെ നിലവിളി വിവരിക്കുന്നു. ദയവായി വന്ന് ഞങ്ങളെ സഹായിക്കു. അടുത്ത ഓരോ മണിക്കൂറുകളും നിര്‍ണ്ണായകമാണ്.
അവരുടെ കണ്ണുകള്‍ അമേരിക്കയിലേക്കാണ്. അവര്‍ യാചിക്കുന്നു. പ്രസിഡന്റ് ട്രംപില്‍നിന്നുള്ള സഹായം തേടുകയാണ് അവര്‍.
ഇതൊരു ജീവന്‍ മരണ പോരാട്ടമായാണ് പ്രതിഷേധക്കാര്‍ കാണുന്നതെന്നും ജയിലില്‍ കിടക്കുന്ന യുവാക്കള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും അവര്‍ പറയുന്നു.

