യിസ്രായേലിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചു

യിസ്രായേലിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചു

Asia Breaking News

യിസ്രായേലിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചു

യെരുശലേം: 2025-ല്‍ യിസ്രായേല്‍ ഏകദേശം 21,900 പുതിയ കുടിയേറ്റക്കാരെ സ്വീകരിച്ചു.

ഇത് മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിലൊന്ന് കുത്തനെ കുറഞ്ഞതായി ഇമിഗ്രേഷന്‍ ആന്‍ഡ് അബ്സോര്‍പ്ഷന്‍ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

2022-ല്‍ മോസ്ക്കോയുടെ യുക്രൈന്‍ അധിനിവേശത്തോടെയുണ്ടായ കുതിച്ചു ചാട്ടത്തെത്തുടര്‍ന്ന് റഷ്യയില്‍നിന്നുള്ള വരവില്‍ കുത്തനെ ഇടിവുണ്ടായതാണ് ഈ കുറവിനു പ്രധാന കാരണം.

എന്നിരുന്നാലും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഗണ്യമായി വര്‍ദ്ധിച്ചു. വിദേശത്തുള്ള യഹൂദ സമൂഹങ്ങളെ ലക്ഷ്യംവച്ചുള്ള വര്‍ദ്ധിച്ചു വരുന്ന യഹൂദ വിരുദ്ധതയും അക്രമാസക്തമായ പെരുമാറ്റങ്ങളും ഇതിനു കാരണണായി.

2025-ല്‍ 13,600 കുടിയേറ്റക്കാര്‍ റഷ്യന്‍ ഇതര രാജ്യങ്ങളില്‍നിന്ന് എത്തിയതായി മന്ത്രാലയ കണക്കുകള്‍ പറയുന്നു.

ഇത് 2024-നെ അപേക്ഷിച്ച് 23.6 ശതമാനം വര്‍ദ്ധനവും 2023-നെ അപേക്ഷിച്ച് 81 ശതമാനം വര്‍ദ്ധനവുമാണ്. നെ ഫെഷ് ബി നെരിഫെഷില്‍ നിന്നുള്ള ഡാറ്റാ പ്രകാരം 2025-ല്‍ വടക്കേ അമേരിക്കന്‍ കുടിയേറ്റം ഏകദേശം 4150 ആളുകളില്‍ എത്തി.

ഇത് സംഘടനയുടെ 23 വര്‍ഷത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കുകളിലൊന്നാണ്. പുതുതായി എത്തിയവരില്‍ പലരും 18-നും 35നും ഇടയില്‍ പ്രായമുള്ളവരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.