വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കുന്ന രോഗപ്രതിരോധ കോശങ്ങളെ കണ്ടെത്തി യിസ്രായേലി ഗവേഷകര്‍

വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കുന്ന രോഗപ്രതിരോധ കോശങ്ങളെ കണ്ടെത്തി യിസ്രായേലി ഗവേഷകര്‍

Breaking News Health

വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കുന്ന രോഗപ്രതിരോധ കോശങ്ങളെ കണ്ടെത്തി യിസ്രായേലി ഗവേഷകര്‍

മനുഷ്യ കുലത്തിനു വലിയ പ്രതീക്ഷ നല്‍കുന്ന അതിശയകരമായ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് യിസ്രായേലിലെ ഒരു സംഘം ഗവേഷകര്‍. വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കാന്‍ സാദ്ധ്യതയുള്ള ശക്തമായ രോഗപ്രതിരോധ കോശങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി.

നെഗേവിലെ ബെന്‍ഗൂരിയോണ്‍ സര്‍വ്വകലാശാലയിലെ ഇമ്മ്യുണോളജി ആന്‍ഡ് ജെനറ്റിക്സിലെ പ്രോഫസര്‍ അലോണ്‍ മോണ്‍സോനെഗോ തന്റെ ലാബില്‍ ടി ഹെല്‍പ്പര്‍ രക്തകോശങ്ങള്‍ കണ്ടെത്തിയതായി വെളിപ്പെടുത്തി.

ജപ്പാന്‍ പോലുള്ള ഉയര്‍ന്ന ആരോഗ്യ ദൈര്‍ഘ്യമുള്ള പ്രദേശങ്ങളിലെ സൂപ്പര്‍ സെന്റനേറിയന്‍സില്‍ ഇവ ധാരാളമായി കാണപ്പെടുന്നു. കാലക്രമേണ രോഗപ്രതിരോധശേഷി വഷളാക്കുന്നു. ആ പ്രക്രീയ വാര്‍ദ്ധ്യക്യത്തിന്റെ വേഗതയെ നിര്‍ണ്ണയിക്കും. അലോണ്‍ ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നിരുന്നാലും സൈറ്റോ ടോക്സിക് ടി ഹെല്‍പ്പര്‍ കോശങ്ങള്‍ എന്നും അറിയപ്പെടുന്ന വെളുത്ത രക്താണുക്കള്‍ക്ക് ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും നിര്‍വ്വീര്യമാക്കാനും കഴിയുമെന്ന് അദ്ദേഹത്തിന്റെ സംഘം കണ്ടെത്തി.100 വര്‍ഷത്തിലധികം പ്രായമുള്ള വ്യക്തികളില്‍ ഈ നിര്‍ണ്ണായക കോശങ്ങളുടെ ഉയര്‍ന്ന സാന്ദ്രത ജപ്പാനീസ് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യകരമായ വാര്‍ദ്ധക്യം ട്രാക്കു ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായുള്ള രോഗ നിര്‍ണ്ണയ ഉപകരണങ്ങളിലേക്കും തുടര്‍ന്ന് തെറാപ്പി ചികിത്സകളിലേക്കും ഈ ഗവേഷകരെ നയിക്കുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞു.

5 വര്‍ഷം മുമ്പ് എലികളെ ഉപയോഗിച്ച് ആരംഭിച്ച പരീക്ഷണമാണ് വിജയത്തിലേക്ക് നയിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.