കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Breaking News Top News

കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊളറാഡോ: കര്‍ത്താവിന്റെ പേരിലും തട്ടിപ്പു നടത്തുന്ന ഇക്കാലത്ത് വാര്‍ത്തകള്‍ക്ക് വലിയ പഞ്ഞമില്ല. എന്നാല്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്നുള്ള ദൈവനീതിയും ലോക കോടതിയും അനുകൂലമായിരിക്കുകയാണ് തട്ടിപ്പിനിരയായവര്‍ക്ക്.

യു.എസിലെ കൊളറാഡോയില്‍ കെന്‍വിന്‍ ജില്ലയിലെ ഒരു പാസ്റ്ററും ഭാര്യയും സഭാവിശ്വാസികള്‍ ഉള്‍പ്പെടെ 300 ഓളം വിശ്വാസികളെ സാമ്പത്തികമായി പറ്റിച്ച കുറ്റത്തിനു കോടതി നഷ്ടപരിഹാരം നല്‍കുവാന്‍ ഉത്തരവിട്ടു.

കെന്‍വിനിലെ വിട്ക്ടോറിയന്‍സ് ഗ്രേസ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ എലി റെഗലിഡോയും ഭാര്യ കൈറ്റ്ലിയും കര്‍ത്താവു തങ്ങളോടു പറഞ്ഞതു പ്രകാരം മൂല്യമില്ലാത്ത (ക്രിപ്റ്റോ കറന്‍സി) വിറ്റ കേസിലാണ് ഡെന്‍വര്‍ ജില്ല കോടതി 3.34 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നു വിധിച്ചത്.

വിപണത്തിനായി വില്‍ക്കുന്ന ഒരു ക്രിപ്റ്റോ കറന്‍സിയായ ഇന്‍ഡക്സ് കോയിന്‍ എന്ന പേരിലാണ് തട്ടിപ്പു നടത്തിയത്. മൂല്യമില്ലാത്ത കറന്‍സി തട്ടിപ്പിന് റെഗലോഡോസും ഭാര്യയും അവരുടെ സ്ഥാപനവും ബാദ്ധ്യസ്ഥരാണെന്ന് ജില്ലാ കോടതി ജഡ്ജി ഹെയ്ഡി എല്‍ കലര്‍ വിധിച്ചു.

2022 ജൂണിനും 2023 ഏപ്രിലിനും ഇടയില്‍ ഡെന്‍വറിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള മൂന്നൂറിലധികം വ്യക്തികളില്‍നിന്നായി റെഗലോഡോസ് ഏകദേശം 3.4 മില്യണ്‍ ഡോളര്‍ അപഹരിച്ചു. കര്‍ത്താവ് തന്റെ ജനത്തിനായി ഒരു സമ്പത്ത് കൈമാറ്റത്തിനായി കൊണ്ടുപോകും എന്നു പറഞ്ഞ് വിശ്വാസികളെ ധരിപ്പിക്കുകയുണ്ടായി.

അവരുടെ കിംഗ്ഡം വെല്‍ത്ത് എക്സ്ചേഞ്ച് പ്ളാറ്റ്ഫോം വഴി കുറഞ്ഞ റിസ്ക്കില്‍ ഉയര്‍ന്ന മൂല്യമുള്ള വരുമാനം വാഗ്ദാനം ചെയ്തു. എന്നാല്‍ എക്സ്ചേഞ്ച് ദിവസത്തിനുള്ളില്‍ തകര്‍ന്നുവീണു.

നിക്ഷേപകര്‍ക്ക് ഒന്നും ലഭിച്ചില്ല. ഈ പണംകൊണ്ട് റെഗലോഡോസും ഭാര്യയും വീടു പുതുക്കി പണിയുകയും ആഭരണങ്ങള്‍, ആഡംബര സാധനങ്ങള്‍ എന്നിവ വാങ്ങിക്കൂട്ടുകയും ചെയ്തു. ഇവര്‍ക്കെതിരെ നിക്ഷേപകര്‍ കേസ് നല്‍കി. 40 കുറ്റങ്ങള്‍ ചുമത്തി.

21-മത്തെ നൂറ്റാണ്ടിലെ വ്യാജ പ്രവാചകന്‍ എന്നു കോടതി വിശേഷിപ്പിച്ചു. കോടതി നടപടിക്കു പുറമേ അടുത്ത 20 വര്‍ഷത്തേക്കു ക്രിപ്റ്റോ അല്ലെങ്കില്‍ മറ്റ് നിക്ഷേപങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് ദമ്പതികള്‍ക്ക് വിലക്കും എര്‍പ്പെടുത്തിയിട്ടിണ്ട്.

ഇതിനിടെ റെഗലോഡോസ് നമ്മള്‍ സേവിക്കുന്ന നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നമ്മെ വിടുവിക്കും എന്നു പറഞ്ഞു. ദാനിയേല്‍ പ്രവാചകനു നേരെ രേഖ എഴുതിയപ്പോള്‍ താന്‍ വീട്ടില്‍ ചെന്നു ദിവസം 3 നേരം മുട്ടുകുത്തി പ്രാര്‍ത്ഥിച്ച സംഭവവും ഓര്‍പ്പിച്ചു ദൈവത്തിനു നന്ദി അര്‍പ്പിച്ചു വിശ്വാസികള്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.