ഏഷ്യയില്‍ ക്രിസ്തു മതം തഴച്ചു വളരുന്നു; ആകെ ക്രൈസ്തവ ജനസംഖ്യ 415 ദശലക്ഷം
ഏഷ്യയിലുടനീളം ക്രൈസ്തവ മതം നിശ്ശബ്ദമായി തഴച്ചു വളരുന്നതായി റിപ്പോര്‍ട്ട്. ചൈന, ദക്ഷിണ കൊറിയ, നേപ്പാള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന രാജ്യങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയുടെ ശക്തി വ്യാപിക്കുന്നു., ഭൂഖണ്ഡത്തില്‍ ക്രിസ്ത്യാനികള്‍ ഒരു ന്യൂനപക്ഷമായി തുടരുകയാണെങ്കിലും കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി അവരുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചു.
ഏഷ്യയിലെ ജനസംഖ്യയുടെ ഏകദേശം 8 ശതമാനം ഇപ്പേള്‍ ക്രൈസ്തവരായി തിരിച്ചറിയുന്നു. 1910-ല്‍ ഇത് 3 ശതമാനമായിരുന്നുവെന്ന് പ്യൂ റിസര്‍ച്ച് സെന്ററും ഗോള്‍ഡന്‍ കോണ്‍വെല്‍ തിയോളജിക്കല്‍ സെമിനാരി 2019-ല്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് ക്രിസ്ത്യന്‍ എന്‍സൈക്ളോപീഡിയയും പറയുന്നു.
കഴിഞ്ഞ വര്‍ഷം സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റി റിപ്പോര്‍ട്ട് ചെയ്തത് ഏഷ്യയില്‍ 415 ദശലക്ഷം ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ്. ഇത് യു.എസിലെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ കൂടുതലാണ്.
ആധുനിക വല്‍ക്കരണത്തിനിടയിലെ ആത്മീയ വിശപ്പ്, ശക്തമായ സാമൂഹിക പിന്തുണ, സജീവമായ മിഷണറി പ്രവര്‍ത്തനം, പ്രാദേശിക സംസ്ക്കാരങ്ങളുമായി പൊരുത്തപ്പെടാനുള്ള വിശ്വാസത്തിന്റെ കഴിവ് എന്നിവയുടെ സംയോജനം കാരണം ഭൂഖണ്ഡത്തില്‍ ക്രിസ്തുമതം അതിവേഗം വളരുകയാണ്. ചൈനയില്‍ 6 മുതല്‍ 9 ശതമാനം വരെ ആളുകള്‍ ക്രിസ്ത്യാനികളായി തിരിച്ചറിയുന്നു.
ഇത് 85 മുതല്‍ 125 ദശലക്ഷം വരെ ക്രിസ്ത്യാനികളുണ്ടെന്നു സ്ഥിരീകരിക്കുന്നു. പ്രൊട്ടസ്റ്റന്റുകാരാണ് ക്രിസ്ത്യാനികള്‍ പ്രത്യേകിച്ച് രജിസ്റ്റര്‍ ചെയ്യാത്ത ഹൌസ് ചര്‍ച്ചുകളില്‍ ഉള്ളവര്‍.
4 പതിറ്റാണ്ടുകള്‍ക്കു മുമ്പ് ചൈനയില്‍ 1 ദശലക്ഷം ക്രിസ്ത്യാനികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് തിയോളജി റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് മിഷന്‍ ഡാരിന്‍ അയര്‍ലന്‍ഡ് പറഞ്ഞു.
ഏഷ്യയിലെ രണ്ട് രാജ്യങ്ങളായ ഫിലിപ്പിന്‍സും കിഴക്കന്‍ ടിമോറും മാത്രമേ ഭൂരിപക്ഷ ക്രിസ്ത്യന്‍ രാഷ്ട്രങ്ങളായി കണക്കാക്കിയിരുന്നുള്ളുവെങ്കിലും ഡസന്‍ കണക്കിനു രാജ്യങ്ങളില്‍ ക്രിസ്തുമാര്‍ഗ്ഗം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നുവെന്ന് ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യയുടെ ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജ്ജ് ചുനക്കര ദി ഇക്കോണമിസ്റ്റിനോടു പറഞ്ഞു.
ക്രിസ്ത്യാനിറ്റിയുടെ ഗുരുത്വാകര്‍ഷണ കേന്ദ്രം ആഗോള തലത്തില്‍ യൂറോപ്പില്‍നിന്നും വടക്കേ അമേരിക്കയില്‍നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
2020-നും 2025-നും ഇടയില്‍ ഏഷ്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം ഓരോ വര്‍ഷവും ഏകദേശം 1.6 ശതമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദി ഇക്കണോമിസ്റ്റ് പറഞ്ഞു.
ദക്ഷിണ കൊറിയയില്‍ ക്രിസ്തുമതം രാജ്യത്തെ ഏറ്റവും വലിയ മതങ്ങളിലൊന്നായി മാറിയിരിക്കുന്നു. ദക്ഷിണ കൊറിയ ഇപ്പോള്‍ അമേരിക്ക ഒഴികെയുള്ള ഏതൊരു രാജ്യത്തേക്കാളും കൂടുതല്‍ മിഷണറിമാരെ വിദേശത്തേക്ക് അയയ്ക്കുന്നു.
ഒരു കാലത്ത് നേപ്പാളില്‍ മതപരിവര്‍ത്തനം നിരോധിച്ചിരുന്ന വേളയിലും ക്രിസ്തു മാര്‍ഗ്ഗം ശക്തി പ്രാപിച്ചിരുന്നു. ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളില്‍ ഇപ്പോള്‍ അര ലക്ഷത്തിലധികം ക്രിസ്ത്യാനികളുണ്ടെന്നാണ് കണക്കുകള്‍. 1961-ല്‍ ഇത് വെറും 100 മാത്രമായിരുന്നു.
ഇവാഞ്ചലിക്കല്‍, പെന്തക്കോസ്തു ചര്‍ച്ചുകള്‍ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വ്യാപിക്കുന്നു. മലേഷ്യ, വിയറ്റ്നാം, ലാവോസ്, ഭൂട്ടാന്‍, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, മംഗോളിയ എന്നിവയുള്‍പ്പെടെ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും ക്രിസ്തുമതം തഴച്ചു വളരുന്നു.

