യെരുശലേം ദൈവാലയ സ്ഥലത്തുനിന്നും പുരാതന സ്വര്‍ണ്ണ മോതിരം കണ്ടെടുത്തു
യെരുശലേം: യെരുശലേമിന്റെ പുരാതന ഹൃദയഭാഗമായ ദാവീദിന്റെ നഗരത്തില്‍ നിന്ന് ഒരു അമൂല്യ പുരാവസ്തുവായ പുരാതന സ്വര്‍ണ്ണ മോതിരം കണ്ടെടുത്തത് ഗവേഷകരെ അത്ഭുതപ്പെടുത്തി.
യെരുശലേം വാള്‍സ് നാഷണല്‍ പാര്‍ക്കിനുള്ളില്‍ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയും ടെല്‍ അവീവ് സര്‍വ്വകലാശാലയിലെയും ഏലാദ് അസോസിയേഷന്റെ ധനസഹായത്തോടെ നടത്തിയ ഖനനത്തിനിടെയാണ് ഗിവാതി പാര്‍ക്കിംഗ് ലോട്ടില്‍ ഈ കണ്ടെത്തല്‍ നടന്നത്.
10 കല്‍പ്പനകള്‍ സൂക്ഷിച്ചിരുന്ന ദൈവത്തിന്റെ ഉടമ്പടി പെട്ടി സൂക്ഷിച്ചിരുന്ന അവസാന സ്ഥലമായ യെരുശലേം ദൈവാലയത്തില്‍നിന്ന് ഏതാനും ചുവടുകള്‍ മാത്രം അകലെയാണ് ഇത് കണ്ടെത്തിയത്.
ആ പ്രദേശത്ത് മണ്ണ് അരിച്ചുപെറുക്കിക്കൊണ്ടിരുന്ന ഗവേഷകന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഈ പ്രദേശത്ത് കണ്ടെത്തിയ രണ്ടാമത്തെ സ്വര്‍ണ്ണ മോതിരമാണ് മണ്ണില്‍നിന്നു പുറത്തെടുത്തതെന്ന് ഉല്‍ഖനന സംഘത്തിലെ അംഗമായ റിവ്ക ലെങ്ലര്‍ പറഞ്ഞു.
കണ്ടെത്തിയ മോതിരം രണ്ടാം യെരുശലേം ദൈവാലയ കാലത്ത് ഒരു പെണ്‍കുട്ടി ധരിച്ചിരുന്നതായിരിക്കാം. അതില്‍ ആദ്യ കാല ഹെല്ലനിസ്റ്റിക് കാലഘട്ടവും ഉള്‍പ്പെടുന്നു.
ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് രണ്ടു മോതിരങ്ങളും കണ്ടെത്തിയത്. ഇവ രണ്ടു സമാനതകളുള്ളതാണ്. ഒരു വലിയ ഘടനയുടെ അടിത്തറ പാളിയില്‍നിന്നാണ് വളയങ്ങള്‍ അനാവരണം ചെയ്തത്.
ആ കാലഘട്ടത്തില്‍ ഇത്രയും അമൂല്യമായ സ്വര്‍ണ്ണാഭരണം യെരുശലേമില്‍ കണ്ടെത്തുന്നത് ആദ്യമാണ്. ഖനന മാനേജര്‍ എഫ്രോറ്റ് ബോച്ചര്‍ പറഞ്ഞു.
ബാല്യത്തില്‍നിന്ന് യൌവ്വനത്തിലേക്കുള്ള പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്ന ഒരു പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു ആഭരണങ്ങള്‍ എന്നു പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നു.

