സൌദിയില്‍ നേഴ്സിംഗ് മേഖലയില്‍ സ്വദേശി വല്‍ക്കരണം 44 ശതമാനത്തിലേക്ക്

സൌദിയില്‍ നേഴ്സിംഗ് മേഖലയില്‍ സ്വദേശി വല്‍ക്കരണം 44 ശതമാനത്തിലേക്ക്

Breaking News Middle East

സൌദിയില്‍ നേഴ്സിംഗ് മേഖലയില്‍ സ്വദേശി വല്‍ക്കരണം 44 ശതമാനത്തിലേക്ക്

സൌദി അറേബ്യയിലെ നേഴ്സിംഗ് ജീവനക്കാരുടെ സ്വദേശി വല്‍ക്കരണ നിരക്ക് ഈ വര്‍ഷം ഏകദേശം 44 ശതമാനമായി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നേഴ്സിംഗ് കരിയര്‍ പ്രമോഷന്‍ സ്ട്രാറ്റജി 2018-2022 എന്ന പദ്ധതിയുടെ ഫലമായി 2016-ല്‍ 38 ശതമാനമായിരുന്നത് ഈ രംഗത്തേക്കുള്ള സ്വദേശികളുടെ കടന്നുവരവ് വര്‍ദ്ധിച്ചു.

സ്വദേശി നേഴ്സിംഗ് ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ രംഗത്തേക്ക് താല്‍പ്പര്യപൂര്‍വ്വം കടന്നു വരുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പദ്ധതി മന്ത്രാലയം നടത്തിവരികയാണ്.

മികച്ച തൊഴില്‍ മേഖലയെന്ന നിലയില്‍ നല്ലൊരു ജീവിത ശൈലി കെട്ടിപ്പെടുക്കുന്നതിന് നേഴ്സിംഗ് മേഖലയിലെ ജോലി സഹായിക്കുമെന്നതിനാലും സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഈ രംഗത്തത്തേക്ക് കടന്നു വരുവാനിടയായി.

സൌദി സ്വദേശികളായ നേഴ്സിംഗ് ആരോഗ്യ പ്രവര്‍ത്തകരെ ഈ മേഖലയില്‍ തുടരുന്നതിനും പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അവരുടെ പ്രൊഫഷണല്‍ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടാകണണെന്നും മന്ത്രാലയം അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.