ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായ 3 പേര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ജയില്‍ശിക്ഷ

ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായ 3 പേര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ജയില്‍ശിക്ഷ

Breaking News Middle East

ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായ 3 പേര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ജയില്‍ശിക്ഷ

ഇറാനില്‍ ഇസ്ളാം മതത്തില്‍നിന്ന് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്ത 3 പൌരന്മാര്‍ക്ക് അവരുടെ വിശ്വാസങ്ങളെയും ആരാധനാ യോഗങ്ങളിലെ പങ്കാളിത്തത്തെയും കുറിച്ചുള്ള കുറ്റങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ ലഭിച്ചു.

മാര്‍ച്ച് 8-ന് റെവല്യൂഷണറി കേടതി ജഡ്ജി ഇമാന്‍ അഫ്ഷാരി അബ്ബാസ് സൂരി, മെഹറാന്‍ ലൂയി ആദ്യത്തെ കുഞ്ഞിനൊപ്പം നാലുമാസം ഗര്‍ഭിണിയായ നര്‍ഗസ് നാസ്രി എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്.

37 വയസുള്ള നര്‍ഗസിന് ആകെ 16 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഇസ്ളാമിക നിയമത്തിനു വിരുദ്ധമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 10 വര്‍ഷവും ഒരു ഹൌസ് ചര്‍ച്ചില്‍ (സര്‍ക്കാര്‍ ഇതിനെ പ്രതിപക്ഷ ഗ്രൂപ്പായി കണക്കാക്കുന്നു) അംഗത്വത്തിനു 5 വര്‍ഷവും, സോഷ്യല്‍ മീഡിയായില്‍ സ്ത്രീകള്‍ ജീവിതം സ്വാതന്ത്ര്യ പ്രസ്ഥാനത്തിനു പിന്തുണ പ്രകടിപ്പിച്ചതിനു രാഷ്ട്രത്തിനെതിരായ പ്രചാരണം നടത്തിയതിനു ഒരു വര്‍ഷവും ശിക്ഷ ലഭിച്ചു.

48 കാരനായ അബ്ബാസിന് 15 വര്‍ഷമാണ് തടവുശിക്ഷ. പ്രാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് (സുവിശേഷ പ്രവര്‍ത്തനം) 10 വര്‍ഷവും പ്രതിപക്ഷ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതിന് അഞ്ചു വര്‍ഷവുമാണ് ശിക്ഷ.

ഇതേ കുറ്റത്തിനു 37 കാരനായ മെഹ്റാന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എട്ട് വര്‍ഷവും പ്രതിപക്ഷ ഗ്രൂപ്പില്‍ അംഗത്വത്തിന് രണ്ടു വര്‍ഷവും എട്ടു മാസവുമാണ് തടവ്.

കൂടാതെ നര്‍ഗസിനും അബ്ബാസിനും 330 മില്യണ്‍ ടോമന്‍ (3500 ഡോളര്‍) വീതം പിഴയും മെഹ്റാന് 250 മില്യണ്‍ ടോമന്‍ (2750 ഡോളര്‍) പിഴയും വിധിച്ചു. 2024 നവംബറില്‍ ഇന്റലിജന്‍സ് ഏജന്റുമാര്‍ നടത്തിയ തുടര്‍ച്ചയായ റെയ്ഡുകളില്‍ മൂന്നു വിശ്വാസികളും അറസ്റ്റിലായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.