യു.കെയിലും യു.എസിലും ബൈബിള്‍ വില്‍പ്പന കുതിച്ചുയരുന്നു
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുണൈറ്റഡ് കിംഗ്ഡത്തില്‍ ബൈബിള്‍ വില്‍പ്പന ഇരട്ടിയായി. പുതിയ ഡാറ്റാ പ്രകാരം അമേരിക്കയിലെ സമാനമായ പ്രവണതകളെ പ്രതിഫലിപ്പിക്കുകയും ലോകമെങ്ങും ദൈവവവചനത്തിനായുള്ള വര്‍ദ്ധിച്ചു വരുന്ന ദാഹത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.
ക്രിസ്ത്യന്‍ പ്രസാധകരായ എസ്പിസികെ ഗ്രൂപ്പ് നീല്‍സണ്‍ ബുക്ക് ഡാറ്റായില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് സാമൂഹിക ഡാറ്റാ അനുസരിച്ച് 2019-നും 2024-നും ഇടയില്‍ യു.കെ.യില്‍ ബൈബിളിന്റെ വില്‍പ്പന 87 ശതമാനം വര്‍ദ്ധിച്ചതായി ടൈംസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യു.കെ.യില്‍ മതപരമായ പുസ്തകങ്ങളുടെ വില്‍പന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2023-നും 2024-നും ഇടയില്‍ 3 ശതമാനം വര്‍ദ്ധിച്ചു. അതേ കാലയളവില്‍ നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളുടെ വില്‍പ്പന 60 ശതമാനം ഇടിഞ്ഞു. രാജ്യവ്യാപകമായ ഇടിവിനെ ഇത് മറികടന്നു.
അമേരിക്കയിലും സമാനമായ ഒരു കുതിച്ചുചാട്ടം സംജാതമായിട്ടുണ്ട്. സിര്‍ക്കാന ബുക്സ്കാന്‍ പുസ്തക ട്രാക്കിംഗ് ഡാറ്റായെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ബൈബിള്‍ വില്‍പ്പന 22 ശതമാനം വര്‍ദ്ധിച്ചതായി കാണിക്കുന്നു.
അതുപോലെ സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്റെ പ്രസാധക വിഭാഗം കഴിഞ്ഞ വര്‍ഷം ബൈബിള്‍ വില്‍പന 30 ശതമാനം വര്‍ദ്ധിച്ചതായി പറഞ്ഞു. ദൈവവചനത്തിനായുള്ള ദാഹം ലോകമെമ്പാടും പടരുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ പുസ്തക ശൃംഖലയുടെ കണക്കനുസരിച്ച് റഷ്യയില്‍ 2024-ലെ ആദ്യ മൂന്ന് പാദങ്ങളില്‍ ബൈബിള്‍ വില്‍പ്പന 52 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതൊക്കെ സൂചിപ്പിക്കുന്നത് ആഗോള തലത്തില്‍ ആത്മീക ഉണര്‍വ്വിന്റെ ശക്തമായ കുതിച്ചുചാട്ടമായിട്ടാണ് കാണുന്നത്.

