ചര്‍ച്ചിന്റെ പണം അപഹരിച്ചതിന് സഭാ സെക്രട്ടറിക്ക് 280 വര്‍ഷം ജയില്‍ശിക്ഷ

ചര്‍ച്ചിന്റെ പണം അപഹരിച്ചതിന് സഭാ സെക്രട്ടറിക്ക് 280 വര്‍ഷം ജയില്‍ശിക്ഷ

Breaking News USA

ചര്‍ച്ചിന്റെ പണം അപഹരിച്ചതിന് സഭാ സെക്രട്ടറിക്ക് 280 വര്‍ഷം ജയില്‍ശിക്ഷ
യു.എസില്‍ വിര്‍ജീനിയായിലെ ലൂയിസയിലുള്ള ഒരു മുന്‍ ചര്‍ച്ച് സെക്രട്ടറി തന്റെ ദീര്‍ഘകാല ആരാധനാലയത്തില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ അപഹരിച്ചതിനു ശിക്ഷിക്കപ്പെട്ടതിനുശേഷം ഇയാളുടെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ട അവസ്ഥയുണ്ടായേക്കാം.

20 വര്‍ഷത്തിലേറെയായി ഗോള്‍ഡന്‍സ് വില്ലെ ഏരിയായിലെ ഹൌസ് ഓഫ് ഗോഡ് ചര്‍ച്ചിലെ ഒരു അംഗവും സെക്രട്ടറിയുമായ ബ്രെന്‍ഡ ഡബ്ളിയു റാഗ്ളാന്‍ഡ് (64) എന്ന സ്ത്രീയാണ് 14 അഴിമതി കേസുകളില്‍ കുറ്റക്കാരിയാണെന്ന് തിങ്കളാഴ്ച കണ്ടെത്തിയത്.

ഓരോ കുറ്റത്തിനു പരമാവധി 20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ഇത് 280 വര്‍ഷം വരെ തടവുശിക്ഷയുമാകാം.

ഈ വര്‍ഷമാദ്യം മറ്റൊരു പ്രാദേശിക സഭയുടെ നിര്‍മ്മാണ പദ്ധതിയെ സഹായിക്കാന്‍ ഫണ്ട് സംഭാവന ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് റാഗ്ളാണ്ടിന്റെ തെറ്റായ പെരുമാറ്റം സഭ കണ്ടെത്തിയത്.

ആവശ്യമായ ബാങ്ക് കത്ത് വീണ്ടെടുക്കാന്‍ റാഗ്ളാണ്ടിനെ കിട്ടാതെ വന്നപ്പോള്‍ ചര്‍ച്ച് അധികാരികള്‍ അവരുടെ സാമ്പത്തിക സ്ഥാപനത്തില്‍ നേരിട്ടെത്തി പരിശോധിച്ചപ്പോള്‍ തങ്ങളുടെ അക്കൌണ്ടില്‍ സംഭാവനയ്ക്ക് ആവശ്യമായ പണമില്ലെന്ന് മനസ്സിലാക്കി.

ചര്‍ച്ചിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ മിസിസ് റാഗ്ളാണ്ടനില്‍ വിശ്വാസം അര്‍പ്പിച്ചു. എന്നാല്‍ അവള്‍ ചര്‍ച്ച് സ്വത്തുക്കള്‍ അവരുടെ സ്വകാര്യ സ്വത്താക്കി മാറ്റി. അവള്‍ ആ വിശ്വാസം ലംഘിച്ചു.

ലൂയിസ കോമണ്‍വെല്‍ത്തിന്റെ അറ്റോര്‍ണി റസ്റ്റി മക്ഗ്വുയര്‍ പറഞ്ഞു. റാഗ്ളാണ്ട് ആറുലക്ഷത്തി എഴുപതിനായിരം ഡോളര്‍ മോഷ്ടിച്ചതായി കുറ്റ സമ്മതം നടത്തിയിരുന്നു. ഇവര്‍ വര്‍ഷങ്ങളായി ചര്‍ച്ചിന്റെ സംഭാവനകള്‍ തട്ടിയെടുക്കുകയായിരുന്നു.

2023-ലാണ് റാഗ്ളാണ്ടിന്റെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ചര്‍ച്ച് അധികാരികള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് ഉണ്ടായത്.