ഗാസയുടെ വടക്കും തെക്കും ബന്ധിപ്പിക്കുന്ന 10 കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കം യിസ്രായേല്‍ നശിപ്പിച്ചു

ഗാസയുടെ വടക്കും തെക്കും ബന്ധിപ്പിക്കുന്ന 10 കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കം യിസ്രായേല്‍ നശിപ്പിച്ചു

Breaking News Europe Top News

ഗാസയുടെ വടക്കും തെക്കും ബന്ധിപ്പിക്കുന്ന 10 കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കം യിസ്രായേല്‍ നശിപ്പിച്ചു
ഗാസ: ഗാസമുനമ്പിന്റെ വടക്കും തെക്കും ബന്ധിപ്പിക്കുന്ന വലിയ ഭൂഗര്‍ഭ തുരങ്കം യിസ്രായേല്‍ പ്രതിരോധ സേന കണ്ടെത്തി.

നഹാല്‍ ബ്രിഗേഡ് ഗാസ മുനമ്പിനു താഴെയുള്ള 6.2 മൈല്‍ (10 കി. മീ.) നീളമുള്ള വിപുലമായ തുരങ്ക ശൃംഖല സഞ്ചാരത്തിനായി ഹമാസ് ഉപയോഗിച്ചു വരികയായിരുന്നു.

ഈ തുരങ്കം നിലവില്‍ തകര്‍ക്കുകയാണ് ഐഡിഎഫ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. വടക്കന്‍ ഗാസ മുനമ്പിലെ ടര്‍ക്കിഷ് ആശുപത്രി, ഗാസ സിറ്റിയുടെ തെക്ക് പ്രധാന യൂണിവേഴ്സിറ്റി ക്യാമ്പസ്, ഹമാസിന്റെ സെന്‍ട്രല്‍ ജയില്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണ്ണായക സ്ഥലങ്ങള്‍ക്ക് താഴെയുള്ള തുരങ്കത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തുരങ്കം തകര്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

ഗാസയുടെ വടക്കും തെക്കും ബന്ധിപ്പിച്ച് യാത്രയ്ക്കുപയോഗിച്ചിരുന്ന ഭൂഗര്‍ഭ ഭീകര തുരങ്കങ്ങളുടെ ശൃംഖലയാണ് 162-ാം ഡിവിഷന്‍ സ്ഥാപിച്ചത്. ഐഡിഎഫ് തുരങ്ക ഷാഫ്റ്റുകളില്‍ നിയന്ത്രണങ്ങള്‍ ഏറ്റെടുത്തു. ഇതിന്റെ നല്ലൊരു ഭാഗവും നശിപ്പിച്ചു.

തുരങ്കത്തിനുള്ളില്‍ ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള മുറികള്‍, ആയുധങ്ങള്‍, യുദ്ധോപകരണങ്ങള്‍ എന്നിവയുടെ സംഭരണ സൌകര്യങ്ങള്‍, ശാഖകളുള്ള ടണല്‍ ശൃംഖല, തുരങ്കത്തില്‍ അവശേഷിക്കുന്ന തീവ്രവാദികളുടെ മൃതദേഹങ്ങള്‍ എന്നിവ സൈന്യം കണ്ടെടുത്തു.

അടുത്ത ആഴ്ചകളില്‍ എഞ്ചിനീയറിംഗ് സേനയുമായി ചേര്‍ന്ന് സ്ട്രിപ്പിന്റെ വടക്കുനിന്ന് തെക്കുവരെ പോകുന്ന ഭൂഗര്‍ഭ തുരങ്കങ്ങളുടെ ഒരു ശൃംഖല കണ്ടെത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. നഹാല്‍ ബ്രിഗേഡിന്റെ കമാന്‍ഡര്‍ കേണല്‍ യെയര്‍ സക്കര്‍മാന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.