ത്രിപുരയില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നവരുടെ സംവരണം റദ്ദാക്കണമെന്ന്

ത്രിപുരയില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നവരുടെ സംവരണം റദ്ദാക്കണമെന്ന്

Breaking News India

ത്രിപുരയില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നവരുടെ സംവരണം റദ്ദാക്കണമെന്ന്

അഗര്‍ത്തല: ത്രിപുരയില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്ന പട്ടിക വര്‍ഗ്ഗക്കാരുടെ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഗര്‍ത്തലയില്‍ ക്രിസ്തുമസ് ദിനത്തില്‍ റാലി സംഘടിപ്പിക്കുമെന്ന് ആര്‍.എസ്.എസ്. പിന്തുണയുള്ള ജനജാതി സുരക്ഷാമഞ്ച് (ജെഎസ്എം) ത്രിപുര യൂണിറ്റ് കണ്‍വീനര്‍ സതി ബികാഷ് ചക്മയാണ് ഇക്കാര്യം അറിയിച്ചത്.

ആര്‍എസ്എസിന്റെ ഗോത്ര വര്‍ഗ്ഗ വിഭാഗമായ വനവാസി കല്യണ്‍ ആശ്രമത്തിന്റെ പിന്തുണയുള്ള സംഘടനയാണ് ജെഎസ്എം. അഗര്‍ത്തല സ്വാമി വിവേകാനന്ദന്‍ മൈതാനത്ത് റാലി സംഘടിപ്പിക്കും.

ക്രിസ്തുമതത്തില്‍ ചേര്‍ന്ന പട്ടിക വര്‍ഗ്ഗക്കാരുടെ സംവരണം റദ്ദാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ചക്മ ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് ഭരണ കാലത്ത് ത്രിപുരയില്‍ ക്രിസ്തുമതം പ്രചരിക്കപ്പെട്ടിട്ടില്ലെന്ന് ചക്മ ചൂണ്ടിക്കാട്ടി. 1911-ലെ സെന്‍സസ് പ്രകാരം 138 ക്രൈസ്തവരാണ് ത്രിപുരയിലുണ്ടായിരുന്നത്.

1991-ലെ ക്രൈസ്തവരുടെ എണ്ണം 46,472 ആയി. 2011 ആയപ്പോഴേക്കും എണ്ണം 1,59,582 ആയി ഉയര്‍ന്നു. മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണം നല്‍കരുത്, ചക്മ പറഞ്ഞു. 2023-ലെ കണക്കു പ്രകാരം ത്രിപുരയിലെ ആകെ ജനസംഖ്യ 41.47 ലക്ഷമാണ്.

ഇതില്‍ ഹിന്ദുക്കള്‍ 83.4 ശതമാനവും മുസ്ളീങ്ങള്‍ 8.6 ശതമാനവും ക്രൈസ്തവര്‍ 4.35 ശതമാനവും ബുദ്ധമതക്കാര്‍ 3.4 ശതമാനവുമാണ്.