നൈജീരിയായില്‍ 8 ക്രിസ്ത്യന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി
അബുജ: നൈജീരിയായിലെ നാഷണല്‍ യൂത്ത് സര്‍വ്വീസ് കോര്‍പ്സിലെ (എന്‍ .വൈ.സി.എസ്) അംഗങ്ങളായ എട്ട് ക്രിസ്ത്യന്‍ യുവാക്കളെ ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.
യുവ ബിരുദധാരികള്‍ക്കായി നിര്‍ബന്ധിത ഒരു വര്‍ഷത്തെ രാഷ്ട്ര നിര്‍മ്മാണ പരിപാടിയായ എന്‍വൈസിഎസില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഒരു പാസഞ്ചര്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ തോക്കുധാരികളായ തീവ്രവാദികള്‍ ഡാംഫറ സ്റ്റേറ്റ് ഹൈവേയില്‍വച്ചാണ് തടഞ്ഞു നിര്‍ത്തി പിടിച്ചുകൊണ്ടുപോയത്.
11 പേരായിരുന്നു കൂടെയുണ്ടായിരുന്നത്.
ഇവരില്‍ 3 പേര്‍ രക്ഷപെട്ടു. ബസ് ഡ്രൈവറേയും തട്ടിക്കൊണ്ടുപോയതായി ബസ് കോര്‍പറേഷന്‍ വക്താവ് പറഞ്ഞു. യുവാക്കളെ ബലമായി പിടിച്ചിറക്കി ഒരു കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയതായി ക്രിസ്ത്യന്‍ സുവിശേഷകന്‍ പോള്‍ ജോംഗസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതില്‍ ഒരാളുടെ പേര് ഇമ്മാനുവേല്‍ എന്നാണ്.
തട്ടിക്കൊണ്ടുപോയവര്‍ 4 മില്യണ്‍ നൈജീരിയന്‍ തുക (5,300 ഡോളര്‍ ) മോചന ദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു.

