സ്വവര്‍ഗ്ഗ വിവാഹിതരെ അനുഗ്രഹിക്കല്‍

സ്വവര്‍ഗ്ഗ വിവാഹിതരെ അനുഗ്രഹിക്കല്‍

Breaking News Europe Top News

സ്വവര്‍ഗ്ഗ വിവാഹിതരെ അനുഗ്രഹിക്കല്‍ ‍; ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന് മാതൃസഭ എന്ന പേര് നഷ്ടപ്പെട്ടതായി 10 ആര്‍ച്ച് ബിഷപ്പുമാര്‍.

ലണ്ടന്‍ ‍: സ്വവര്‍ഗ്ഗ വിവാഹങ്ങളെ അനുഗ്രഹിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ക്ക് അനുമതി നല്‍കാനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് സഭയുടെ തീരുമാനത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് 10 ആംഗ്ളിക്കന്‍ ആര്‍ച്ച് ബിഷപ്പുമാര്‍ രംഗത്തു വന്നു.

ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ സമീപകാല തീരുമാനങ്ങള്‍ക്കെതിരെ ആംഗ്ളിക്കന്‍ സമൂഹത്തിലെ 42 പ്രവിശ്യകളില്‍ 10 പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന ആര്‍ച്ച് ബിഷപ്പുമാര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന് അവരുടെ മാതൃസഭ എന്ന പേര് അയോഗ്യമാക്കപ്പെട്ടതായി ആരോപിച്ചു. ആര്‍ച്ച് ബിഷപ്പുമാരുടെ കോഫ് ഇയാണ് പ്രസ്താവനയിറക്കിയത്.

ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് സഭയില്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിരോധിക്കുന്നത് തുടരുന്നു. അതിന്റെ നാല് ഭരണ സ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെ സ്വവര്‍ഗ്ഗവിവാഹത്തെക്കുറിച്ചുള്ള ആംഗ്ളിക്കന്‍ സമൂഹത്തിന്റെ നിലപാടില്‍ ഔപചാരികമായ മാറ്റമൊന്നും വരുത്താനാകില്ലെന്ന് കോഫ് ഇ പ്രസ്താവിച്ചു.

ഒരു വൈദിക അംഗവും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി സ്വവര്‍ഗ്ഗ വിവാഹങ്ങളില്‍ അനുഗ്രഹ പ്രാര്‍ത്ഥന നടത്താന്‍ ബാധ്യസ്ഥരല്ല.

പ്രസ്താവന ഇറക്കിയ 10 ആംഗ്ളിക്കന്‍ ആര്‍ച്ച് ബിഷപ്പുമാര്‍ ഗ്ളോബല്‍ സൌത്ത് ഫെലേഷിപ്പ് ഓഫ് ആംഗ്ളിക്കന്‍ ചര്‍ച്ചസിന്റെ ഭാഗമാണ്. ഇത് ആഗോള തലത്തില്‍ 75 ശതമാനം ആംഗ്ളിക്കന്‍മാരെ പ്രതിനിധീകരിക്കുന്നു.

പ്രത്യേകിച്ച് ഏഷ്യയിലും ആഫ്രിക്കയിലും ചരിത്രപരമായ ബൈബിള്‍ വിശ്വാസത്തോട് വിശ്വസ്തത പുലര്‍ത്തുന്ന പ്രവിശ്യകളുമായുള്ള കൂട്ടായ്മ തകര്‍ക്കാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് തിരഞ്ഞെടുത്തു.

മാത്രമല്ല കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയെ ആംഗ്ളിക്കന്‍ സമൂഹത്തിന്റെ ഔദ്യോഗിക ആത്മീക നേതാവ് സ്ഥാനത്തുനിന്നും തള്ളിക്കളയുന്നതായും ആര്‍ച്ച് ബിഷപ്പുമാരുടെ പ്രസ്താവനയില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.